ഇന്‍സ്റ്റഗ്രാം റീച്ച് കിട്ടാന്‍ 'മാര്‍ക്കോ'യുടെ ലിങ്ക്; വ്യാജ പതിപ്പ് പ്രചരിപ്പിച്ച യുവാവ് പിടിയില്‍

ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’യുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. അക്വിബ് ഫനാന്‍ എന്ന യുവാവിനെയാണ് ആലുവയില്‍ നിന്നും കൊച്ചി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റാഗ്രാം വഴിയാണ് ഇയാള്‍ സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചത്. പ്രൈവറ്റ് സന്ദേശം അയച്ചാല്‍ സിനിമയുടെ ലിങ്ക് അയച്ചു കൊടുക്കുമെന്നായിരുന്നു ഇയാള്‍ പോസ്റ്റ് ചെയ്തത്.

ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ റീച്ച് കൂട്ടാനായാണ് തന്റെ പക്കലുള്ള ലിങ്ക് ഇയാള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ഇത് തിയേറ്ററില്‍ പോയിരുന്ന് ചിത്രീകരിച്ചതല്ലെന്നും മറ്റൊരാളില്‍ നിന്നും അയച്ചു കിട്ടിയതാണെന്നും പ്രതി മൊഴി നല്‍കി. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ വ്യാജ പതിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുവെന്ന പരാതിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ് ഷെരീഫ് മുഹമ്മദ് പൊലീസിനെ സമീപിച്ചത്.

അതേസമയം, ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് ആണ് മാര്‍ക്കോ നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണമായ വയലന്‍സ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി ‘മാര്‍ക്കോ’ 5 ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്

സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം: ചന്ദ്രു സെല്‍വരാജ്, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈന്‍: സപ്ത റെക്കോര്‍ഡ്‌സ്, ഓഡിയോഗ്രഫി: രാജകൃഷ്ണന്‍ എം ആര്‍, കലാസംവിധാനം: സുനില്‍ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍.

Latest Stories

രാഷ്ട്രീയ എതിരാളികളെ എയ്ഡ്‌സ് ബാധിതരാക്കാന്‍ ശ്രമം; പീഡന പരാതിയില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; തുടരെ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍; കൃഷി വകുപ്പില്‍ നിന്ന് 29 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം; വാര്‍ത്ത പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടിയെന്ന് യു പ്രതിഭ എംഎല്‍എ

മന്‍മോഹന്‍ സിംഗിന് പ്രത്യേക സ്മാരകം; കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ വിമര്‍ശനവുമായി ശര്‍മിഷ്ഠ മുഖര്‍ജി

ഇന്ത്യക്കാരന്റെ പേരില്‍ തുടക്കത്തിലെ മസ്‌കും ട്രംമ്പും തമ്മിലടിക്കുമോ?

ഊര്‍മിള കോട്ടാരെയുടെ കാറിടിച്ച് മെട്രോ നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം; താരം പരിക്കുകളോടെ ചികിത്സയില്‍

ആകെ റിലീസ് 199 ചിത്രങ്ങള്‍, വിജയിച്ചത് 26 സിനിമകള്‍ മാത്രം; നഷ്ടം 700 കോടിയോളം, താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കള്‍

വൈറ്റ് ഹൗസിലേക്ക് എത്തും മുമ്പ് 'മഗാ' ക്യാമ്പിലെ ചേരിപ്പോര്; ഇന്ത്യക്കാരന്റെ പേരില്‍ തുടക്കത്തിലെ മസ്‌കും ട്രംമ്പും തമ്മിലടിക്കുമോ?

ഇത്തവണ കൊച്ചിയിൽ പപ്പാഞ്ഞിയെ കത്തിക്കില്ല; തീരുമാനം മൻമോഹൻ സിങ്ങിന്റെ വിയോഗത്തെ തുടർന്ന്

ആലപ്പുഴയില്‍ യുവതിയ്ക്ക് ഭര്‍ത്താവിന്റെ നിരന്തര മര്‍ദ്ദനം; ഭാര്യ പിതാവും ഭാര്യ സഹോദരനും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി