‘ബറോസ്’ ചിത്രത്തിന്റെ റിലീസ് തടയണമെന്ന ആവശ്യപ്പെട്ട ഹര്‍ജി തള്ളി എറണാകുളം ജില്ലാ കോടതി. 2008ല്‍ പുറത്തിറങ്ങിയ ‘മായ’ എന്ന തന്റെ നോവലില്‍ നിന്നും കോപ്പിയടിച്ച കഥയാണ് ബറോസിന്റെത് എന്ന് ആരോപിച്ച് ജര്‍മ്മന്‍ മലയാളിയായ ജോര്‍ജ് തുണ്ടിപ്പറമ്പില്‍ ആണ് ഹര്‍ജി നല്‍കിയിരുന്നത്.
2018ല്‍ പുറത്തിറങ്ങിയ ജിജോ പുന്നൂസിന്റെ ‘ബറോസ് ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ബറോസ് ഒരുക്കുന്നത്. ജോര്‍ജ് തുണ്ടിപറമ്പില്‍ രചിച്ച മായ എന്ന നോവലില്‍ കാപ്പിരി മുത്തപ്പനും ഒരു പെണ്‍കുട്ടിയും തമ്മിലുള്ള ശാരീരികബന്ധങ്ങളടക്കമുള്ള കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.
ഇത്തരത്തിലൊരു ഇറോട്ടിക് നോവലിനെ കുട്ടികളുടെ നോവലായ ബറോസുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയില്ലെന്നും ബറോസ് ടീം കോടതിയില്‍ വാദിച്ചു. പെണ്‍കുട്ടിയുടെ കഥാപാത്രത്തിന് മാത്രമേ ഭൂതത്തെ കാണാന്‍ കഴിയുള്ളു, ഭൂതത്തിന്റെ പ്രതിബിംബം കണ്ണാടിയില്‍ കാണാന്‍ കഴിയില്ല എന്നിവ തന്റെ നോവലില്‍ നിന്നും കോപ്പിയടിച്ചതാണെന്നും മായയുടെ കഥാകൃത്ത് വാദിച്ചിരുന്നു.
എന്നാല്‍ 1984ല്‍ ഇറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ പോലും ഇക്കാര്യങ്ങളുണ്ടെന്നായിരുന്നു ജിജോ പുന്നൂസിന്റെ മറുപടി. അതേസമയം, മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് ഡിസംബര്‍ 25ന് ആണ് തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തില്‍ ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രമായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്.
Read more
പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 22ല്‍ അധികം തവണയാണ് താന്‍ ബറോസിന്റെ തിരക്കഥ തിരുത്തിയതെന്ന് മോഹന്‍ലാല്‍ എഴുതിയ ബ്ലോഗില്‍ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരത്തിന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയില്‍ വന്‍ പ്രതീക്ഷയിലാണ് സിനിമാ ലോകം.