ബാന്ദ്രക്കെതിരെ നെഗറ്റീവ് റിവ്യൂ: അശ്വന്ത് കോക്ക് അടക്കം 7 യൂട്യൂബര്‍മാര്‍ക്കെതിരെ ഹര്‍ജി

ദിലീപ് ചിത്രം ‘ബാന്ദ്ര’യ്‌ക്കെതിരെ നെഗറ്റീവ് റിവ്യൂ നടത്തിയ യൂട്യൂബര്‍മാര്‍ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.

അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്‌സ്, ഷാസ് മുഹമ്മദ്, അര്‍ജുന്‍, ഷിജാസ് ടോക്ക്‌സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂടൂബര്‍മാര്‍ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ കേസ് എടുക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് നിര്‍മ്മാണ കമ്പനി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

സിനിമയിലെ ദിലീപിനെ കോമഡിയായി അനുകരിച്ചു കൊണ്ടായിരുന്നു അശ്വന്ത് കോക്കിന്റെ റിവ്യൂ. താരത്തെ പരിഹസിച്ചു കൊണ്ടുള്ള റിവ്യൂ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അതേസമയം, വലിയ ഹൈപ്പോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ബാന്ദ്ര.

കുടുംബബന്ധങ്ങളുടെ വൈകാരികതയും പരാമര്‍ശിക്കുന്ന ചിത്രമാണെങ്കിലും ആക്ഷനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ചിത്രം 2.82 കോടി കളക്ഷനാണ് മൂന്ന് ദിവസത്തിനുള്ളില്‍ നേടിയത്. എന്നാല്‍ നവംബര്‍ 10ന് റിലീസ് ചെയ്ത ചിത്രം ഇപ്പോള്‍ തിയേറ്ററില്‍ തളരുകയാണ്.

ബോളിവുഡ് നടിയായ താരാ ജാനകി ആയാണ് തമന്ന വേഷമിട്ടത്. അലന്‍ അലക്സാണ്ടര്‍ ഡൊമനിക് എന്ന കഥാപാത്രമായാണ് ദിലീപ് വേഷമിട്ടത്. മംമ്ത മോഹന്‍ദാസ്, തമിഴ് താരം ശരത് കുമാര്‍, ബോളിവുഡ് നടന്‍ ദിനോ മോറിയ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ