ഇര്ഫാന് ഖാന്റെയും ഋഷി കപൂറിന്റെയും നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും. ഇര്ഫാന് ഖാന്റെ വിയോഗം ലോക സിനിമയ്ക്കും നാടകത്തിനും കനത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അതേസമയം, ഋഷി കപൂര്‍ പ്രതിഭയുടെ ശക്തികേന്ദ്രമായിരുന്നു എന്നാണ് മോദിയുടെ വാക്കുകള്‍.
ഇര്ഫാന് ഖാന്റെ വിവിധ പ്ലാറ്റ്ഫോമുകളിലെ മികവേറിയ പ്രകടനം എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. “”ബഹുമുഖം, ആകര്‍ഷകം, സജീവം… ഇങ്ങനെ ആയിരുന്നു ഋഷി കപൂര്‍ ജി. പ്രതിഭയുടെ ശക്തികേന്ദ്രമായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ പോലും ഞങ്ങളുടെ ഇടപെടലുകള്‍ ഞാന്‍ എപ്പോഴും ഓര്‍ക്കും. സിനിമകളോടും ഇന്ത്യയുടെ പുരോഗതിയോടും അദ്ദേഹത്തിന് അതിയായ അഭിനിവേശമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ മനോവേദനയുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും അനുശോചനം. ഓം ശാന്തി”” എന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.
Irrfan Khan’s demise is a loss to the world of cinema and theatre. He will be remembered for his versatile performances across different mediums. My thoughts are with his family, friends and admirers. May his soul rest in peace.
— Narendra Modi (@narendramodi) April 29, 2020
ഇന്ത്യന്‍ സിനിമാമേഖലയുടെ വിലമതിക്കാനാകാത്ത സ്വത്തായിരുന്നു ഇര്ഫാന് ഖാനെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. “”മികച്ച നടനായിരുന്നു ഇര്ഫാന് ഖാന്. അദ്ദേഹത്തിന്റെ പ്രകടനം ആഗോളതലത്തില്‍ പ്രശസ്തി നേടിക്കൊടുത്തു. ഇര്‍ഫാന്‍ഖാന്റെ വിയോഗം രാജ്യത്തിന് തന്നെ കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു”” അമിത് ഷാ ട്വീറ്റ് ചെയ്തു.
Multifaceted, endearing and lively…this was Rishi Kapoor Ji. He was a powerhouse of talent. I will always recall our interactions, even on social media. He was passionate about films and India’s progress. Anguished by his demise. Condolences to his family and fans. Om Shanti.
— Narendra Modi (@narendramodi) April 30, 2020
Anguished over the sad news of Irfan Khan’s demise. He was a versatile actor, who’s art had earned global fame and recognition. Irfan was an asset to our film industry. In him, the nation has lost an exceptional actor and a kind soul. My condolences to his family and followers.
— Amit Shah (@AmitShah) April 29, 2020
Read more