നടി ശ്രീദേവിയുടെ മരണം ഇന്ത്യന്‍ സിനിമയ്ക്ക് സംഭവിച്ച വലിയ നഷ്ടമാണ്. ബോളിവുഡിനൊപ്പം തെന്നിന്ത്യയിലും ശ്രീദേവി സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു. മാത്രമല്ല നായികയായി അഭിനയിക്കുന്ന കാലത്ത് മികച്ച പ്രതിഫലവും താരത്തിന് ലഭിക്കാറുണ്ട്. ഒരു തെലുങ്ക് ചിത്രത്തില്‍ ശ്രീദേവിക്ക് നല്‍കിയ പ്രതിഫലത്തെ കുറിച്ച് നിര്‍മ്മാതാവ് പറയുന്ന വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
1990ല്‍ പുറത്തിറങ്ങിയ ‘ജഗദേക വീരുഡു അതിലോക സുന്ദരി’ എന്ന ചിത്രത്തിനെ കുറിച്ചാണ് അശ്വനി ദത്ത് സംസാരിച്ചത്. സിനിമയുടെ മുപ്പതാം വാര്‍ഷികാഘോഷ വേളയിലാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്ത ശ്രീദേവിയുടേയും ചിരഞ്ജീവിയുടേയും പ്രതിഫലം നിര്‍മ്മാതാവ് വെളിപ്പെടുത്തിയത്.
”ഞാന്‍ ചിരഞ്ജീവി ഗാരുവിന് 35 ലക്ഷം രൂപ നല്‍കിയിരുന്നു. ശ്രീദേവിയുടെ പ്രതിഫലം അന്നത്തെ മുന്‍നിര ഹീറോകള്‍ക്ക് തുല്യമായിരുന്നു. അതിനാല്‍ ഞാന്‍ അവര്‍ക്ക് 25 ലക്ഷം രൂപ നല്‍കി. ചിലവും പ്രതിഫലവും എല്ലാം കഴിച്ച് എനിക്ക് 35 ലക്ഷം രൂപ ലാഭം ലഭിച്ചു” എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.
Read more
‘ജഗദേക വീരുഡു അതിലോക സുന്ദരി’ ഒരു ഫാന്റസി ചിത്രമായിരുന്നു. ഇന്ദ്രന്റെ മകളായ ഇന്ദ്രജയുമായി പ്രണയത്തിലാകുന്ന നാല് യുവക്കളെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു സിനിമയുടെ കഥ. കെ.രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ചിത്രം 7 കോടി കളക്ഷന്‍ നേടിയിരുന്നു.