'ശ്രീദേവിക്കും ചിരഞ്ജീവിക്കൊപ്പം പ്രതിഫലം കൊടുക്കേണ്ടി വന്നു..'; 30 വര്‍ഷത്തിന് ശേഷം പ്രതിഫലത്തുക വെളിപ്പെടുത്തി നിര്‍മ്മാതാവ്

നടി ശ്രീദേവിയുടെ മരണം ഇന്ത്യന്‍ സിനിമയ്ക്ക് സംഭവിച്ച വലിയ നഷ്ടമാണ്. ബോളിവുഡിനൊപ്പം തെന്നിന്ത്യയിലും ശ്രീദേവി സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു. മാത്രമല്ല നായികയായി അഭിനയിക്കുന്ന കാലത്ത് മികച്ച പ്രതിഫലവും താരത്തിന് ലഭിക്കാറുണ്ട്. ഒരു തെലുങ്ക് ചിത്രത്തില്‍ ശ്രീദേവിക്ക് നല്‍കിയ പ്രതിഫലത്തെ കുറിച്ച് നിര്‍മ്മാതാവ് പറയുന്ന വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

1990ല്‍ പുറത്തിറങ്ങിയ ‘ജഗദേക വീരുഡു അതിലോക സുന്ദരി’ എന്ന ചിത്രത്തിനെ കുറിച്ചാണ് അശ്വനി ദത്ത് സംസാരിച്ചത്. സിനിമയുടെ മുപ്പതാം വാര്‍ഷികാഘോഷ വേളയിലാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്ത ശ്രീദേവിയുടേയും ചിരഞ്ജീവിയുടേയും പ്രതിഫലം നിര്‍മ്മാതാവ് വെളിപ്പെടുത്തിയത്.

”ഞാന്‍ ചിരഞ്ജീവി ഗാരുവിന് 35 ലക്ഷം രൂപ നല്‍കിയിരുന്നു. ശ്രീദേവിയുടെ പ്രതിഫലം അന്നത്തെ മുന്‍നിര ഹീറോകള്‍ക്ക് തുല്യമായിരുന്നു. അതിനാല്‍ ഞാന്‍ അവര്‍ക്ക് 25 ലക്ഷം രൂപ നല്‍കി. ചിലവും പ്രതിഫലവും എല്ലാം കഴിച്ച് എനിക്ക് 35 ലക്ഷം രൂപ ലാഭം ലഭിച്ചു” എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

‘ജഗദേക വീരുഡു അതിലോക സുന്ദരി’ ഒരു ഫാന്റസി ചിത്രമായിരുന്നു. ഇന്ദ്രന്റെ മകളായ ഇന്ദ്രജയുമായി പ്രണയത്തിലാകുന്ന നാല് യുവക്കളെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു സിനിമയുടെ കഥ. കെ.രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ചിത്രം 7 കോടി കളക്ഷന്‍ നേടിയിരുന്നു.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി