അപകടത്തില്‍ സംസാരശേഷി പോയി, തിരിച്ച് കിട്ടാന്‍ കാരണം നിങ്ങളുടെ സിനിമ; നാഗചൈതന്യയോട് പൊലീസുകാരന്‍

നാഗചൈതന്യയുടെ സിനിമ കണ്ടതോടെയാണ് തനിക്ക് സംസാരശേഷി തിരിച്ച് കിട്ടിയതെന്ന് പൊലീസുകാരന്‍. 2013ല്‍ പുറത്തിറങ്ങിയ ‘തഡാഖ’ സിനിമയെ കുറിച്ചാണ് പൊലീസുകാരന്‍ നാഗചൈതന്യയോട് സംസാരിച്ചത്. റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം ‘കസ്റ്റഡി’യുടെ പ്രമോഷന്‍ തിരക്കുകളിലാണ് നാഗചൈതന്യ.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഹൈദരാബാദില്‍ എത്തിയപ്പോഴാണ് നാഗചൈതന്യ പൊലീസ് കോണ്‍സ്റ്റബിള്‍മാരുമായി സംസാരിച്ചത്. ”എനിക്ക് തഡാഖ എന്ന സിനിമ ഒരുപാടിഷ്ടമാണ്. ആ സിനിമയില്‍ സുനില്‍ എന്ന കഥാപാത്രം പൊലീസ് ഓഫീസറാണ്. ചിത്രത്തിലെ വില്ലന്മാര്‍ അയാളെ മര്‍ദിക്കുന്നു.”

”അതിന് ശേഷം അയാള്‍ ഭയരഹിതനാകുന്നു. സിനിമയിലെ ആ ഭാഗം എനിക്ക് വളരെ ഇഷ്ടമാണ്. ഒരു വര്‍ഷം മുമ്പ് ബൈക്ക് അപകടത്തില്‍ പെട്ട് തലച്ചോറില്‍ രക്തം കട്ടപിടിച്ച് എനിക്ക് സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. ആ സിനിമ എനിക്ക് പ്രചോദനമായി.”

”എനിക്ക് ഇപ്പോള്‍ കുറച്ച് സംസാരിക്കാന്‍ കഴിയും. നിങ്ങള്‍ കാരണം മാത്രമാണ് ഇന്ന് എന്റെ ആരോഗ്യം മെച്ചപ്പെട്ടത്” എന്നാണ് പൊലീസ് കോണ്‍സ്റ്റബിള്‍ പറഞ്ഞത്. മെയ് 12ന് കസ്റ്റഡി സിനിമ റിലീസ് ചെയ്യുന്നത്.

വെങ്കട് പ്രഭുവാണ് സംവിധാനം. കീര്‍ത്തി ഷെട്ടി, അരവിന്ദ് സ്വാമി, പ്രിയാമണി, ശരത് കുമാര്‍, സമ്പത്ത് രാജ്, പ്രേംജി അമരന്‍, വെണ്ണല കിഷോര്‍, പ്രേമി വിശ്വനാഥ് എന്നിവരും ചിത്രത്തിലുണ്ട്. തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

Latest Stories

32 വര്‍ഷമായി കിടപ്പിലായ ഇക്ബാല്‍ മുട്ടാത്ത വാതിലുകളില്ല, ഒടുവില്‍ യൂസഫലി ദുരിത വാര്‍ത്തകണ്ടു; സഹായം പിന്നാലെ എത്തി

'അവാർഡുകളും അംഗീകാരങ്ങളുമല്ല എൻ്റെ ലക്ഷ്യം' ഖേൽരത്‌ന വിഷയത്തിൽ പ്രതികരിച്ച് മനു ഭേക്കർ

ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി സര്‍ക്കാറിന്റെ ഭരണഘടനാവിരുദ്ധതയെ എതിര്‍ത്തു; ഗവര്‍ണര്‍ മാറിയത് കൊണ്ട് രക്ഷപ്പെടുമെന്ന് സിപിഎം കരുതരുതെന്ന് ബിജെപി

എന്റെ മകന്‍ പോയി.. കുറച്ചു കാലത്തേക്ക് സിനിമ വിടുന്നു..; വളര്‍ത്തുനായയുടെ വിയോഗത്തില്‍ തൃഷ

തിയേറ്ററില്‍ 'ബറോസ് അവതാരം'; മൊത്തം ചിലവ് 43000!

32 വര്‍ഷമായി കമിഴ്ന്ന് കിടന്നൊരു ജീവിതം; ഇക്ബാലിന് സഹായഹസ്തവുമായി എംഎ യൂസഫലി

ആരിഫ് മുഹമ്മദ് ഖാന് നല്ല ബുദ്ധിയുണ്ടാകട്ടേയെന്ന് എകെ ബാലന്‍; 'ഇവിടെ കാണിച്ചത് പോലെ തന്നെ പ്രത്യേക കഴിവുകള്‍ ബിഹാറില്‍ കാണിക്കുമെന്ന് ആശിക്കുന്നു'

ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിന് അനുമതി നല്‍കാം; കേരളത്തിലെ തോറിയത്തെ ലക്ഷ്യമിട്ട് പദ്ധതി; സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ച് കേന്ദ്രം

ഡല്‍ഹി സേക്രട്ട് ഹാര്‍ട്ട് പള്ളിയിലെ സിബിസിഐ ആസ്ഥാനം സന്ദര്‍ശിച്ച് ജെപി നദ്ദ; അനില്‍ ആന്റണിയും ടോം വടക്കനും ഒപ്പം

മാസ് ഫോമില്‍ സൂര്യ, കണക്കുകള്‍ തീര്‍ക്കാന്‍ 'റെട്രോ'; കാര്‍ത്തിക് സുബ്ബരാജ് ഐറ്റം ലോഡിങ്, ടീസര്‍ വൈറല്‍