ഇനിമുതൽ ശ്രീനാഥ് ഭാസിയുടെ 'പൊങ്കാല'

ശ്രീനാഥ് ഭാസിയെ നായകനാക്കി,  വൈപ്പിൻ ഹാർബറിൻ്റെ പശ്ചാത്തലത്തിൽ രണ്ട് ഗ്രൂപ്പുകളുടെ ശക്തമായ കിടമത്സരത്തിൻ്റെ കഥ പറയുന്ന പൊങ്കാല എന്ന ചിത്രം എ ബി ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. രണ്ടായിരം കാലഘട്ടത്തിൽ വൈപ്പിൻ, മുനമ്പം തീരപ്രദേശങ്ങളിൽ നടന്ന ഒരു സംഭവകഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.

ഗ്ലോബൽ പിക്ചേഴ്സ്  എൻ്റർടെയ്ന്‍മെന്‍റ്, ദിയ ക്രിയേഷൻസ് എന്നീ ബാനറുകളില്‍ അനിൽ പിള്ള, ഡോണ തോമസ്, അലക്സ് പോൾ, ജിയോ ഷീബാസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

 പൂർണ്ണമായും ആക്ഷൻ ഹ്യൂമർ പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെടുന്ന ഈ ചിത്രത്തിൽ ബാബുരാജ്, ബിബിൻ ജോർജ്, അപ്പാനി ശരത്, സൂര്യ കൃഷ്ണ, ഷമ്മി തിലകൻ, ഇന്ദ്രൻസ്, യാമി സോന, ദുർഗാ കൃഷ്ണ, മാർട്ടിൻ മുരുകൻ, പ്രവീണ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഗാനങ്ങൾ വയലാർ ശരത്ചന്ദ്ര വർമ, സന്തോഷ് വർമ, സംഗീതം അലക്സ് പോൾ, ഛായാഗ്രഹണം തരുൺ ഭാസ്കര്‍,  എഡിറ്റിംഗ് സൂരജ് അയ്യപ്പൻ, കലാസംവിധാനം ബാവ, മേക്കപ്പ് അഖിൽ ടി രാജ്, കോസ്റ്റ്യൂം ഡിസൈൻ സൂര്യ ശേഖർ, നിർമ്മാണ നിർവ്വഹണം വിനോദ് പറവൂർ. ഓഗസ്റ്റ് 17 ന് (ചിങ്ങം ഒന്ന്) വൈപ്പിൻ, മുനമ്പം എന്നിവിടങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പിആര്‍ഒ വാഴൂർ ജോസ്.

Latest Stories

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു

മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം; വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും, ശ്രദ്ധിച്ചേ സംസാരിക്കുകയുള്ളൂവെന്ന് ബോബി ചെമ്മണ്ണൂര്‍

ആ ഒറ്റ ഒരുത്തൻ കളിച്ചതോടെയാണ് ഞങ്ങൾ പരമ്പര തോറ്റത്, അല്ലെങ്കിൽ കിരീടം ഞങ്ങൾ സ്വന്തമാക്കിയേനെ; രവിചന്ദ്രൻ അശ്വിൻ

കിസ്സിങ് സീനിടെ നിര്‍ത്താതെ ചുംബിച്ചു, സംവിധായകന്‍ കട്ട് വിളിച്ചത് കേട്ടില്ല, നായിക എന്നെ തള്ളിമാറ്റി: കലൈയരസന്‍

ക്രിസ്തുമത വിശ്വാസികൾക്ക് മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകുന്നതിൽ വിലക്കില്ല; എം എം ലോറൻസിൻ്റെ മകളുടെ ഹർജി തള്ളി സുപ്രീംകോടതി