സൂര്യ നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ നായികയാകാന്‍ പൂജ ഹെഗ്ഡെ. ‘സൂര്യ 39’ എന്ന താല്‍കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ആദ്യമായി പൂജ ഹെഗ്‌ഡെയും സൂര്യയും ഒന്നിക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. സിരുത്തൈ ശിവ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സിനിമയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്നാണ് റിപ്പോര്‍ട്ട്. പ്രഭാസിന്റെ നായികയായി പുറത്തിറങ്ങിയ ‘രാധേ ശ്യാം’, വിജയ് നായകനായി എത്തിയ ‘ബീസ്റ്റ്’ എന്നീ ചിത്രങ്ങളിലാണ് പൂജ ഹെഗ്ഡെയുടെ അവസാനം റിലീസ് ചെയ്ത ചിത്രങ്ങള്‍.
തെന്നിന്ത്യയില്‍ തന്നെ ഏറെ ആരാധകരുള്ള താരം വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ജന ഗണ മന’ എന്ന ചിത്രതിലൂടെയും എത്തുന്നുണ്ട്. കമല്‍ ഹാസന്‍ നായകനായ ‘വിക്രം’ ആണ് സൂര്യയുടെ പുറത്തിറങ്ങിയ അവസാന ചിത്രം.
ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒപ്പം ആര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും താരം എത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ചിത്രത്തില്‍ സൂര്യ ഒരു ശാസ്ത്രജ്ഞയാണ് താരം എത്തുന്നത്.