ഷൂട്ടിംഗിനിടെ നടി പൂജ ഹെഗ്‌ഡെയ്ക്ക് പരിക്ക്. സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു പൂജ. ഇതിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാലിന് പരിക്കേറ്റ താരം വിശ്രമിക്കുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. കാലിന്റെ ലിഗമെന്റ് പൊട്ടിയ ചിത്രം പങ്കുവച്ച് താന്‍ ഒക്കെയാണ് എന്നാണ് താരം കുറിച്ചിരിക്കുന്നത്.
സല്‍മാന്‍ ഖാന്‍ നായകനാകുന്ന ‘കിസി കാ ഭായ് കിസി കി ജാന്‍’ എന്ന ബോളിവുഡ് ചിത്രത്തിലാണ് പൂജ ഇപ്പോള്‍ അഭിനയിക്കുന്നത്. 2014ല്‍ റിലീസ് ചെയ്ത അജിത്തിന്റെ ‘വീരം’ എന്ന സിനിമയുടെ റീമേക്ക് ആണ് ഈ ചിത്രം. ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രം സല്‍മാന്‍ ഖാന്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷമാണ് ഇത് റിലീസ് ചെയ്യുന്നത്.
അതേസമയം, സര്‍ക്കസ് എന്ന മറ്റൊരു ബോളിവുഡ് ചിത്രവും പൂജയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗ്, വരുണ്‍ ശര്‍മ്മ, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകും. ചിത്രം ഈ വര്‍ഷം ഡിസംബര്‍ 23ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മഹേഷ് ബാബുവിന്റെ അടുത്ത ചിത്രത്തിലും പൂജ അഭിനയിക്കുന്നുണ്ട്. മലയാളി താരം സംയുക്ത മേനോനും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ‘ആചാര്യ’ ആയിരുന്നു താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ചിരഞ്ജീവിയും രാം ചരണും ഒന്നിച്ചെത്തിയ സിനിമ വന്‍ ഫ്‌ളോപ്പ് ആയിരുന്നു.