പൂജ ഹെഗ്‌ഡെ പ്രമുഖ ക്രിക്കറ്റ് താരവുമായി പ്രണയത്തില്‍? സ്വകാര്യ ചടങ്ങില്‍ ഒന്നിച്ചെത്തി താരങ്ങള്‍

അടുത്ത കാലത്തായി കരിയറില്‍ ഒന്നൊന്നായി ഫ്‌ളോപ്പുകള്‍ നേരിടുകയാണ് പൂജ ഹെഗ്‌ഡെ. അടുത്തിടെ താരം അഭിനയിച്ച സനിമകള്‍ മിക്കതും പരാജയമായിരുന്നു. ‘കിസി കാ ഭായ് കിസി കി ജാന്‍’, ‘രാധേശ്യാം’, ‘ആചാര്യ’, ‘ബീസ്റ്റ്’ എന്ന സിനിമകള്‍ തിയേറ്ററില്‍ വന്‍ പരാജയമായിരുന്നു.

മഹേഷ് ബാബുവിന്റെ സിനിമയില്‍ നിന്നും പൂജ പിന്മാറിയതും വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ പൂജയെ കുറിച്ച് മറ്റൊരു അഭ്യൂഹമാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. പൂജ ഒരു ക്രിക്കറ്ററുമായി പ്രണയത്തിലാണ് എന്നാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍.

എന്നാല്‍ ഈ ക്രിക്കറ്റ് താരം ആരാണെന്ന് വിവരം ബോളിവുഡ് മാധ്യമങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ഈ താരവും പൂജയും അടുത്തിടെ മുംബൈയിലെ ഒരു സ്വകാര്യ ചടങ്ങില്‍ ഒപ്പമെത്തിയെന്നാണ് വിവരം. ഒരു ക്രിക്കറ്റ് താരവുമായി പൂജയുടെ വിവാഹത്തിന് സാധ്യത എന്ന രീതിയിലാണ് സിനി ജോഷ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ഈ വാര്‍ത്തയോട് പൂജ പ്രതികരിച്ചിട്ടില്ല. ഉടന്‍ തന്നെ താരം പ്രതികരിക്കുമെന്ന പ്രതീക്ഷയിലാണ് പൂജയുടെ ആരാധകര്‍ ഇപ്പോള്‍. നേരത്തെ സല്‍മാന്‍ ഖാനുമായി താരം പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. കിസി കാ ഭായ് കിസി കി ജാന്‍ എന്ന ചിത്രം എത്തിയതിന് ശേഷമാണ് ഈ വാര്‍ത്ത എത്തിയത്.

എന്നാല്‍ താന്‍ സിംഗിള്‍ ആണെന്നും ഇപ്പോള്‍ കരിയറില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും പൂജ വ്യക്തമാക്കി എത്തിയിരുന്നു. അതേസമയം, മഹേഷ് ബാബു ചിത്രം ‘ഗുണ്ടൂര്‍ കാര’ത്തില്‍ നിന്നാണ് പൂജ പിന്മാറിയത്. ഷൂട്ടിംഗ് ഷെഡ്യൂളിലും തിരക്കഥയിലും വലിയ മാറ്റങ്ങള്‍ വന്നതാണ് പൂജയുടെ പിന്‍മാറ്റത്തിന് കാരണം എന്നാണ് വിവരം.

Latest Stories

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും