പ്രമുഖ ക്രിക്കറ്ററുമായി പൂജ ഹെഗ്‌ഡെയുടെ വിവാഹം? മൗനം വെടിഞ്ഞ് നടിയുടെ കുടുംബം

അടുത്തിടെയായി ഗോസിപ്പ് കോളങ്ങളില്‍ നിറയുന്ന പേരാണ് പൂജ ഹെഗ്‌ഡെയുടേത്. സല്‍മാന്‍ ഖാനുമായി താരം പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ഇടയ്ക്ക് എത്തിയിരുന്നു. എന്നാല്‍ പൂജ ഇത് നിഷേധിച്ചിരുന്നു. പ്രമുഖ ക്രിക്കറ്റ് താരവുമായി നടി പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്ററുമായി പൂജയുടെ വിവാഹം ഉറപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ എത്തിയത്. വാര്‍ത്തകളോട് പൂജ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പൂജയുടെ കുടുംബം. ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ് എന്നാണ് പൂജയുടെ കുടുംബം പറയുന്നത്.

”പൂജ ഒരു തെലുങ്കു സിനിമയുമായി ബന്ധപ്പെട്ട് തിരക്കഥ കേട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. തമിഴ്, ഹിന്ദി സിനിമാ വ്യവസായങ്ങള്‍ക്ക് പുറമേ, ടോളിവുഡിലും അവര്‍ക്ക് ശോഭനമായ കരിയറുണ്ട്. തെലുങ്ക് നിര്‍മാണ കമ്പനിയുമായി സഹകരിച്ച് മൂന്നു സിനിമയാണ് അവര്‍ക്കുള്ളത്.”

”അതുകൊണ്ടു തന്നെ വിവാഹവുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണ്” എന്ന് കുടുംബം വ്യക്തമാക്കി. സല്‍മാന്‍ ഖാന്‍ നായകനായ ‘കിസി കാ ഭായി കിസി കാ ജാന്‍’ എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.

Read more

അതേസമയം, അടുത്ത കാലത്തായി കരിയറില്‍ ഒന്നൊന്നായി ഫ്ളോപ്പുകള്‍ നേരിടുകയാണ് പൂജ ഹെഗ്ഡെ. അടുത്തിടെ താരം അഭിനയിച്ച സനിമകള്‍ മിക്കതും പരാജയമായിരുന്നു. ‘കിസി കാ ഭായ് കിസി കി ജാന്‍’, ‘രാധേശ്യാം’, ‘ആചാര്യ’, ‘ബീസ്റ്റ്’ എന്ന സിനിമകള്‍ തിയേറ്ററില്‍ വന്‍ പരാജയമായിരുന്നു.