'തുറമുഖ'ത്തിലേക്കുള്ള യാത്ര തികച്ചും ചലഞ്ചിംഗായിരുന്നു ; മനസ്സ് തുറന്ന് പൂർണിമ

തുറമുഖത്തിലേയ്ക്കുള്ള യാത്ര തികച്ചും ചലഞ്ചിംഗായിരുന്നുവെന്ന് പൂർണിമ ഇന്ദ്രജിത്ത്. രാജീവ് രവി ചിത്രം തുറമുഖത്തിന്റെ കാരക്ടർ പോസ്റ്റർ പുറത്തു വന്നതൊടെ പൂർണിമയുടെ ലുക്കാണ് സോഷ്യൽ മീഡിയായിൽ ചർച്ചയാകുന്നത്. പ്രായം ചെന്ന ഒരു മുസ്ലീം സ്ത്രീയായിട്ടാണ് പൂർണിമ ചിത്രത്തിലെത്തുന്നത്. ആ യാത്ര ശരിക്കും ചലഞ്ചിംഗായിരുന്നുവെന്ന് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ നടി വ്യക്തമാക്കിയിരുന്നു.

ഇരുപത് ഇരപപത്തിരണ്ട് വർഷം പഴക്കമുള്ള സൗഹൃദമാണ് ഞാനും ഗീതുമോഹൻദാസുമായിട്ട്. അത്ര തന്നെ പരിചയം രാജീവ് രവിയുമായിട്ടുണ്ട്. സുഹൃദ്ബന്ധത്തിൽ നിന്നും നല്ല സിനിമകളുണ്ടാകും. പക്ഷേ തുറമുഖം എന്ന സിനിമ അതുകൊണ്ടുണ്ടായതല്ല. പക്ഷേ നമ്മൾ എല്ലാത്തിന്റെയും ഭാഗമാകണമെന്ന് ഒരിക്കലും അവകാശപ്പെടാനോ ആഗ്രഹിക്കാനോ പറ്റില്ല.

ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കഥാപാത്രത്തിന് അനുയോജ്യമായിട്ടുള്ള മുഖം തന്നെയാണ് അവിടെ പ്രസക്തമായിട്ടുള്ളത്. തുറമുഖത്തിലെ ഉമ്മയുടെ കഥാപാത്രത്തിന് എന്റെ മുഖം ചേരുമെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകും. സുഹൃദ്ബന്ധം പ്രൊഫഷണൽ ലെവലിലേക്ക് കൊണ്ടുപോകാൻ പറ്റുക ഒരനുഗ്രഹമാണന്നും പൂർണിമ പറഞ്ഞു. അതെല്ലാർക്കും പറ്റുന്ന ഒരു കാര്യമല്ലല്ലോ. ആ എനർജി കൂടി എനിക്ക് സിനിമയിൽ കൊണ്ടു വരാൻ പറ്റിയിട്ടുണ്ട്.  അദ്ദേഹം നമുക്ക് ഫ്രീഡം തരും. പക്ഷേ

Read more

ഞാനും രാജീവും സംസാരിച്ചപ്പോൾ അദ്ദേഹത്തിന് വേണ്ട കാര്യം എന്താണെന്ന് വ്യക്തമായി പറഞ്ഞു തന്നിരുന്നു. എനിക്ക് ഉമ്മയിലേക്കെത്തുന്ന ആ യാത്ര, ഹോം വർക്ക് എന്റേതാണ്. രണ്ടു കാലഘട്ടം അഭിനയിക്കുന്നതുകൊണ്ട് ചാലഞ്ചിംഗായിട്ടുള്ള ഒരു അവസരം കിട്ടിയെന്നതാണ് ഇതിലെ ഭാഗ്യമെന്നും നടി വ്യക്തമാക്കി. പ്രായം ചെന്ന കഥാപാത്രത്തിനായി ഭാരം കൂട്ടേണ്ടിയും കൗമാരക്കാരിയാകാൻ ഭാരം കുറയ്‌ക്കേണ്ടിയുമെല്ലാം വന്നിട്ടുണ്ട് എന്ന് താരം കൂട്ടിച്ചേർത്തു ‘