പ്രായത്തിൽ നിന്ന് ഒളിച്ചോടാൻ പറ്റില്ലെലോ, അതിനെ സന്തോഷത്തോടെ അംഗികരിക്കണമെന്ന് പൂർണിമ ഇന്ദ്രജിത്ത്. തുറമുഖം എന്ന ചിത്രത്തിൽ നായകന്റെ പ്രായമായ അമ്മയായാണ് നടി ആഭിനയിക്കുന്നത്. ആ വേഷത്തിൽ കണ്ടപ്പോൽ മക്കളുടെ പ്രതികരണം എങ്ങനെയായിരുന്നെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് പൂർണിമ ഈക്കാര്യം പറഞ്ഞത്.
പ്രായം മുൻപോട്ടു പോകും അതിനെ സന്തോഷത്തോടെ അംഗികരിക്കണമെന്നാണ് പൂർണിമയുടെ വാദം. ചിത്രീകരണത്തിന്റെ സമയത്ത് വീട്ടിൽ ട്രയൽ നടത്തേണ്ടി വന്നിരുന്നു ആ സമയത്ത് മക്കളുടെ കണ്ണിലെ കൗതുകവും അമ്മേ എന്ന വിളിയിലും ഒക്കെ എല്ലാമുണ്ടായിരുന്നു എന്നും നടി പറഞ്ഞു.
അച്ഛൻ ചെയ്യുന്നത് അവർക്ക് സ്ഥീരം കാഴ്ച്ചയാണങ്കിലും അമ്മ ചെയ്യുന്നത് അവരെ സംബന്ധിച്ച് പുതിയ കാഴ്ച്ചയായിരുന്നെന്നും പൂർണിമ പറഞ്ഞു. അമ്മമാർ എന്നും മക്കൾക്ക് അത്ഭുതമാണന്നും പൂർണിമ പറഞ്ഞു.
പ്രായം കൂടുന്നതനുസരിച്ച് പുതിയ രീതികൾ ട്രെെയ്യ് ചെയ്യുന്ന ചുരുക്കും ചില നായികമാരിൽ ഒരാളാണ് പൂർണിമ ഇന്ദ്രജിത്ത്. അഭിനയ രംഗത്ത് അത്ര സജീമല്ലാത്ത താരം ടെലിവിഷൻ അവതാരക, ബിസിനസ്സ് എന്നീ നിലകളിൽ സജീവ സാന്നിധ്യമാണ്.