കാട്ടാളന്‍ പൊറിഞ്ചുവാകാന്‍ നാഗാര്‍ജ്ജുന; പൊറിഞ്ചു മറിയം ജോസ് തെലുങ്കിലേക്ക്

ജോഷിയുടെ സംവിധാനത്തില്‍ ജോജു ജോര്‍ജ്ജ് നായകനായെത്തി വലിയ വിജയമായ ചിത്രമാണ് ‘പൊറിഞ്ചു മറിയം ജോസ്’. ജോജുവിന് പുറമേ നൈല ഉഷ, ചെമ്പന്‍ വിനോദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു.

നിര്‍മ്മാതാക്കളായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സ് ആണ് തങ്ങളുടെ അടുത്ത പ്രോജക്റ്റ് ആയി ഈ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ കണ്ട് സിനിമയുടെ തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങളുണ്ടാകും.

മലയാളത്തില്‍ ജോജു അവതരിപ്പിച്ച കാട്ടാളന്‍ പൊറിഞ്ചുവിനെ തെലുങ്കില്‍ നാഗാര്‍ജുനയാകും അവതരിപ്പിക്കുക എന്ന റിപ്പോര്‍ട്ടുകളുണ്ട്.പ്രസന്ന കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്കിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തായ അദ്ദേഹത്തിന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണിത്.

2019-ലാണ് പൊറിഞ്ചു മറിയം ജോസ് റിലീസ് ചെയ്തത്. സൗഹൃദവും പ്രണയവും പകയുമെല്ലാം പറഞ്ഞ ചിത്രത്തിന്റെ തിരക്കഥ അഭിലാഷ് എന്‍ ചന്ദ്രന്റേതാണ്. വിജയരാഘവന്‍, ടി ജി രവി, സുധി കോപ്പ, രാഹുല്‍ മാധവ്, സലിം കുമാര്‍, സ്വാസിക തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. സംഗീതം ഒരുക്കിയത് ജേക്ക്‌സ് ബിജോയ് ആണ്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു