തിരക്കൊഴിയാതെ തിയേറ്ററുകള്‍; മൂന്നാംവാരവും ഹൗസ്ഫുള്‍ ഷോകളുമായി പൊറിഞ്ചുമറിയംജോസ്

ജോഷി ചിത്രം ” പൊറിഞ്ചു മറിയം ജോസ് മൂന്നാം വാരവും മികച്ച പ്രതികരണം നേടി തീയേറ്ററുകളില്‍.. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളില്‍ നിന്നും നല്ല അഭിപ്രായമാണ് സിനിമ നേടുന്നത്. ജോജു, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരുടെ പ്രകടനവും പ്രശംസ നേടുന്നുണ്ട്. മാസ്സ് ആക്ഷന്‍ എന്റര്‍ടൈനറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണ് ടൈറ്റില്‍ കഥാപാത്രങ്ങളായി എത്തുന്നത്. 80 കളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.

ഒരു പക്കാ ജോഷി ചിത്രമാണ് ഇത്.കുറെ മാസ്സ് ഡയലോഗുകളും, സീനുകളും, ഇമോഷന്‍സും എല്ലാ ചേരുവകളും ചേര്‍ത്ത ഒരടിപൊളി മാസ്സ് ക്ലാസ് ഫാമിലി എന്റെര്‍റ്റൈനെര്‍ ആണ് ചിത്രം. ഒരിടവേളയ്ക്ക് ശേഷം സംവിധായകന്‍ ജോഷി തിരിച്ചെത്തുന്ന ചിത്രത്തിന് റെജി മോന്‍ ആണ് തിരക്കഥ നിര്‍വഹിച്ചിരുന്നത്. സോഷ്യല്‍ മീഡിയയിലും മറ്റും എങ്ങും മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. നല്ല സൗഹൃദവും, പ്രണയവും, ചതിയും, പകയും, പ്രതികാരവും പ്രമേയമാക്കിയാണ് സിനിമ. പേര് സൂചിപ്പിക്കുന്ന പോലെ പൊറിഞ്ചു അവന്റെ കൂട്ടുക്കാരന്‍ ജോസ്, കാമുകി ആയ മറിയം എന്നിവരിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

1985 കളിലെ തൃശൂരില്‍ നടക്കുന്ന പള്ളിപെരുന്നാളിലെ ചില സംഭവവികാസങ്ങളെയും പൊറിഞ്ചുവിന്റെയും മറിയത്തിന്റെയും ജോസിന്റെയും ജീവിതത്തില്‍ അത് വരുത്തുന്ന മാറ്റങ്ങളും ആയി കഥ മുന്നോട്ട് പോവുന്നു. കാട്ടാളന്‍ പൊറിഞ്ചു, ആലപ്പാട്ട് മറിയം, പുത്തന്‍ പള്ളി ജോസ് ഒറ്റസ്‌കൂളില്‍ ഒരേ ക്ലാസില്‍ പഠിച്ച ഒരേ നാട്ടുകാരായ മൂന്ന് പേര്‍.

പൊറിഞ്ചുവും മറിയവും ജോസും എന്നും ഒരുമിച്ച് നില്‍ക്കാനുള്ള കാരണം വെളിപ്പെടുത്തുന്ന ഫ്ളാഷ് ബാക്കില്‍ നിന്ന് പടം തുടങ്ങുന്നു.ചിത്രത്തില്‍ മാസ്സ് കാണിച്ച് പൊളിച്ചത് കാട്ടാളന്‍ പൊറിഞ്ചുവാണ്. ജോജു ആ കഥാപാത്രത്തില്‍ ശെരിക്കും ജീവിക്കുകയായിരുന്നു. മറിയമായി വന്ന നൈല ഉഷയും ഒരു ബോള്‍ഡായ സ്ത്രീകഥാപത്തെ അവതരിപ്പിച്ച് തിയേറ്ററില്‍ കയ്യടി വാരിക്കൂട്ടി.ഇവര്‍ രണ്ടുപേര്‍ക്ക് ഒപ്പം കട്ടക്ക് പുത്തന്‍പള്ളി ജോസ് എന്ന കഥാപാത്രമായി ചെമ്പന്‍ വിനോദ് ത്രസിപ്പിക്കുന്ന അഭിനയത്താല്‍ വിസ്മയിപ്പിച്ചു.

2015 ല്‍ പുറത്തിറങ്ങിയ ലൈല ഓ ലൈല ആണ് ഇതിനു മുന്നേ ജോഷി സംവിധാനം ചെയ്തത്. ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സിനിമയാണ് “പൊറിഞ്ചു മറിയം ജോസ്”. ഒരു നാടിന്റെയും ആലപ്പാട്ട് തറവാടിന്റെയും പള്ളിപ്പെരുനാളിന്റെയും ഒക്കെ പശ്ചാലത്തില്‍ ആണ് പൊറിഞ്ചു മറിയം ജോസ് ഒരുക്കിയിട്ടുള്ളത്. കൊടുങ്ങല്ലൂരും തൃശൂരുമായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.

Read more

അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനുമാണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിച്ച പൊറിഞ്ചുമറിയം ജോസ് ചാന്ദ് വി ക്രീയേഷന്റെ ബാനറില്‍ ആണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്.