Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ പ്രോമോ സോങ് എത്തി; പഞ്ചഭൂതങ്ങളെ ചിത്രീകരിക്കുന്ന ഗാനം റിലീസ് ചെയ്തത് മമ്മൂട്ടി

, 5:08 pm

നിത്യ മേനോന്‍ നായികയും നായകനും ആകുന്ന പ്രാണ മൂവിയിലെ പഞ്ചഭൂതങ്ങളെ ചിത്രീകരിക്കുന്ന മലയാളത്തിലെ ഏറ്റവും ചെലവേറിയ പ്രോമോ സോങ് മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. സംസ്‌കൃതഭാഷയില്‍ വരികള്‍ രചിച്ചിരിക്കുന്നത് ഹരിനാരായണനാണ്. ശില്‍പ്പ രാജാണ് നൃത്തവും ആലാപനവും.
ഈ ബഹുഭാഷാ ചിത്രം പ്രേക്ഷകര്‍ക്ക് ഒരു പുതിയ ശ്രവ്യ,ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് ഇന്ത്യന്‍ സിനിമാ ഛായാഗ്രഹണത്തിന്റെ ഗുരു എന്നറിയപ്പെടുന്ന പി.സി.ശ്രീറാമാണ്.

ഒരിടവേളക്ക് ശേഷം പി.സി.ശ്രീറാം മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘പ്രാണ’. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ നിയന്ത്രണം നിര്‍വഹിക്കുന്നത്. ലോക പ്രശസ്ത ജാസ് വിദഗ്ധനായ ലൂയി ബാങ്ക്‌സാണ് സംഗീത സംവിധാനം. രചന രാജേഷ് ജയരാമന്‍. ഇന്ത്യയില്‍ ആദ്യമായി സിന്‍ക് സൗണ്ട് സറൌണ്ട് ഫോര്‍മാറ്റ് എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഈ ചിത്രം മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലായാണ് ഒരേ സമയം ചിത്രീകരിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ സുരേഷ് രാജ്, തേജി മണമേല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ.ജെ വിനയന്‍, എഡിറ്റര്‍ സുനില്‍ എസ്.പിള്ള, കലാ സംവിധാനം ബാവ, വസ്ത്രാലങ്കാരം ദീപാലി, സ്റ്റില്‍സ് ശ്രീനാഥ് ഉണ്ണികൃഷ്ണന്‍, ഡിസൈന്‍സ് വിന്‍സി രാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷ, പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്. ദക്ഷിണേന്ത്യയിലെ മനോഹരമായ ഒരു ഹില്‍സ്റ്റേഷനില്‍ നടക്കുന്ന ഒരു ത്രില്ലറാണ് ചിത്രം.

Advertisement