ടീസറിന് ലഭിച്ച പരിഹാസങ്ങള്‍ക്ക് ട്രെയ്‌ലറിലൂടെ മറുപടി.. പ്രഭാസിന്റെ 500 കോടി പടം; 'ആദിപുരുഷ്' ട്രെയ്‌ലര്‍ പുറത്ത്

പ്രഭാസിന്റെ ‘ആദിപുരുഷ്’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രമെത്തുന്നത്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ടി സീരിസ് ആണ്. നേരത്തെ റിലീസ് ചെയ്ത ടീസറിനെതിരെ ഉയര്‍ന്ന വന്‍ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും മറുപടിയെന്നോണം മികവോടെയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഫാന്റസി സിനിമയായെത്തുന്ന ആദിപുരുഷിന്റെ വിഎഫ്എക്‌സ് ആയിരുന്നു ടീസറില്‍ ആരാധകരെ നിരാശപ്പെടുത്തിയത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള കാര്‍ട്ടൂണിനോട് ഉപമിച്ചാണ് സിനിമയക്കെതിരെ വിമര്‍ശനങ്ങള്‍ എത്തിയത്. എന്നാല്‍ ട്രെയ്‌ലര്‍ വിമര്‍ശകരെ പൂര്‍ണമായും തൃപ്തിപ്പെടുത്തും വിധമാണ് ഒരുക്കിയിരിരിക്കുന്നത്.

3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലും ചിത്രമെത്തും. ഇന്ത്യയിലെ ഏറ്റവും മുതല്‍മുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. വിഎഫ്എക്‌സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്.

നിര്‍മ്മാണച്ചെലവില്‍ 250 കോടിയും വിഎഫ്എക്‌സിന് വേണ്ടിയാണ്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം. ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജൂണ്‍ 16ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

പ്രഭാസ് രാമനായി വേഷമിടുമ്പോള്‍ സെയ്ഫ് അലിഖാന്‍ ആണ് രാവാണനായി എത്തുന്നത്. കൃതി സനോന്‍ ആണ് സീതയായി വേഷമിടുന്നത്. സണ്ണി സിംഗ് ലക്ഷ്മണനായും ദേവ്ദത്ത നാഗ് ഹനുമാനായും വേഷമിടും. വത്സല്‍ സേത് ആണ് ഇന്ദ്ര ദേവനായി വേഷമിടുന്നത്.

Latest Stories

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല