പ്രഭാസും അനുഷ്‌കയും ഒന്നിക്കുന്നു, ഇത്തവണ പ്രണയചിത്രം

ബാഹുബലി പ്രണയ ജോഡി പ്രഭാസും അനുഷ്‌കയും പുതിയ പ്രണയ ചിത്രത്തിലൊന്നിക്കുന്നതായി റിപ്പോര്‍ട്ട്. ബാഹുബലിയ്ക്കു ശേഷം ഒരുങ്ങിയ വിവിധ ചിത്രങ്ങളില്‍ ഇരുവരും ഒന്നിക്കുന്നതായി ഗോസിപ്പുകളുണ്ടായിരുന്നു. പ്രഭാസിന്റെ സാഹോയില്‍ നായികയായി അനുഷ്‌ക എത്തുമെന്നും തിരിച്ച് അനുഷ്‌ക ഷെട്ടി നായികയാവുന്ന ചിത്രം ബാഗമതിയില്‍ പ്രഭാസ് ഉണ്ടാകുമെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇവയൊന്നും യാഥാര്‍ത്ഥ്യമായില്ല.

ബാഹുബലിയ്ക്കു ശേഷം ഇരുവരെയും പുതിയ ചിത്രത്തിലൂടെ ആരാധകര്‍ക്ക് കാണാന്‍ സാധിക്കുമെന്നാണ് ചിത്രത്തോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ജില്ലിന്റെ സംവിധായകന്‍ രാധാകൃഷ്ണകുമാറിന്റെ ചിത്രത്തിലാണ് ഇവര്‍ ഒന്നിക്കുന്നത്. ചിത്രത്തിലെ നായികാവേഷം ചെയ്യുന്നതിനായി നിര്‍മ്മാതാക്കള്‍ നടിയെ സമീപിച്ചിട്ടുണ്ട്.

നിലവില്‍ സിനിമയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പുരോഗമിയ്ക്കുകയാണ്. ചിത്രത്തല്‍ ആരൊക്കയുണ്ട് എന്നതിനെ സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് ആദ്യവാരത്തോടെ പുറത്തുവിടും.ഇപ്പോള്‍ തന്റെ പുതിയ ചിത്രം ബാഗ്മതിയുടെ പ്രമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട് തിരക്കിലാണ് അനുഷ്‌ക. സാഹോയുടെ ചിത്രീകരണവുമായി ഹൈദരാബാദിലാണ് പ്രഭാസ്.