രാമനായി തിളങ്ങി പ്രഭാസ്.. ദിവസവും കഴിക്കുന്നത് 15 മുട്ട, ഭക്ഷണം ആറ് നേരം; 'ആദിപുരുഷി'നായി എടുത്ത ഡയറ്റ് പ്ലാന്‍ ഇങ്ങനെ

‘ആദിപുരുഷ്’ ടീസറിന് ലഭിച്ചു കൊണ്ടിരുന്നത് വിമര്‍ശനങ്ങള്‍ ആയിരുന്നെങ്കില്‍ ട്രെയ്‌ലറിന് പ്രശംസകളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്. 52 മില്യണില്‍ അധികം ആളുകള്‍ ട്രെയ്‌ലര്‍ കണ്ടു കഴിഞ്ഞു. ഫാന്റസി സിനിമയായെത്തുന്ന ആദിപുരുഷിന്റെ വിഎഫ്എക്സ് ആയിരുന്നു ടീസറില്‍ ആരാധകരെ നിരാശപ്പെടുത്തിയത്.

കുട്ടികള്‍ക്ക് വേണ്ടിയുള്ള കാര്‍ട്ടൂണിനോട് ഉപമിച്ചാണ് സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ എത്തിയത്. എന്നാല്‍ ട്രെയ്ലര്‍ വിമര്‍ശകരെ പൂര്‍ണമായും തൃപ്തിപ്പെടുത്തും വിധമാണ് ഒരുക്കിയിരിരിക്കുന്നത്. ഈ അവസരത്തില്‍ ചിത്രത്തിനായി പ്രഭാസ് എടുത്ത ഡയറ്റിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്.

കഠിനമായ വര്‍ക്കൗട്ടുകള്‍ മുതല്‍ കര്‍ശനമായ ഭക്ഷണക്രമം വരെ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ആഴ്ചയില്‍ ആറ് ദിവസമാണ് പ്രഭാസ് വ്യായാമം ചെയ്യുക. ജോഗിങ്, സൈക്ലിംഗ്, നീന്തല്‍ തുടങ്ങിയ കാര്‍ഡിയോ പരിശീലനങ്ങളും ഉണ്ടാകും. ഇവയ്‌ക്കൊപ്പം യോഗയും.

ചിക്കന്‍, മീന്‍, മുട്ട, പാല് ഉല്‍പ്പന്നങ്ങള്‍ എന്നിവ നടന്റെ ഭക്ഷണത്തിലുണ്ട്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ മട്ട അരി, ക്വിനോവ, മധുരക്കിഴങ്ങ്, മാംസാഹാരം പഴങ്ങള്‍, പച്ചക്കറികള്‍, ജ്യൂസ് എന്നിവയാണ് നടന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയത്. 15 മുട്ടകള്‍ ആണ് ദിവസവും പ്രഭാസ് കഴിച്ചതെന്ന് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.

30% വ്യായാമത്തിലും 70% ഡയറ്റ് പ്ലാനിലുമാണ് പ്രഭാസ് ശ്രദ്ധ ചെലുത്തിയത്. 3 നേരത്തെ ഭക്ഷണത്തിന് പകരം ആറ് നേരത്തെ ഭക്ഷണക്രമവും പ്രഭാസ് പിന്തുടര്‍ന്നിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ് ജൂണ്‍ 16ന് റിലീസ് ചെയ്യും.

Latest Stories

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ