ഹോളിവുഡ് മാര്‍ക്കറ്റ് പിടിക്കാന്‍ പ്രഭാസ്? അമ്പരന്ന് ആരാധകര്‍

ഹോളിവുഡ് മാര്‍ക്കറ്റ് പിടിക്കാനുള്ള ഒരുക്കത്തിലാണ് ബാഹുബലിതാരം പ്രഭാസിന്റെ പുതിയ ചിത്രം എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നതിന്റെ അമ്പരപ്പിലാണ് ആരാധകര്‍. നാഗ് അശ്വിന്റെ സംവിധാനത്തില്‍ വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന തന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രമായ പ്രൊജക്റ്റ് കെയിലൂടെ അദ്ദേഹം ഹോളിവുഡിലേക്ക് പ്രവേശിക്കുമെന്നാണ് ഇവര്‍ വിശ്വസിച്ചിരുന്നതെങ്കിലും അതിന് മുമ്പ് തന്നെ ഇത് യാഥാര്‍ത്ഥ്യമാകുമെന്നാണ് സൂചന.

കെജിഎഫ് നിര്‍മ്മാതാവ് പ്രശാന്ത് നീല്‍ ഒരുക്കുന്ന പ്രഭാസിന്റെ അടുത്ത ചിത്രം ‘സലാര്‍’ ഈ വര്‍ഷം സെപ്റ്റംബറിലാണ് റിലീസ് ചെയ്യുക. ഈ സിനിമയുടെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കാനുള്ള ആലോചനയിലാണ് അണിയറപ്രവര്‍ത്തകര്‍. ഇംഗ്ലീഷ് പതിപ്പിന് വമ്പന്‍ പ്രതികരണം തന്നെ ലഭിക്കുമെന്നാണ് സലാര്‍ ടീമിന്റെ കണ്ടെത്തല്‍.

സാധാരണ തെലുങ്ക് ഹിന്ദി ചിത്രങ്ങള്‍ക്ക് വിദേശരാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇംഗ്ലീഷ് സബ്‌ടൈറ്റിലുകള്‍ ചേര്‍ക്കുക എന്നുള്ളത് സ്വാഭാവികമാണ്. എന്നാല്‍ ഇംഗ്‌ളീഷ് പതിപ്പ് തന്നെ ഇറക്കുയെന്നുള്ള ആശയമാണ് സലാര്‍ ടീം നടപ്പിലാക്കുന്നത്.

പ്രഭാസ് ഇരട്ട വേഷത്തിലായിരിക്കും ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. രണ്ട് കാലഘട്ടങ്ങളില്‍ ആയിട്ടുള്ള കഥയായിരിക്കും ചിത്രം പറയുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

വിജയ് കിരംഗന്ദുറാണ് ചിത്രത്തിന്റെ നിര്‍മാണം. ‘കെജിഎഫ്’ എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസ് ആണ് ‘സലാറും’ നിര്‍മിക്കുന്നത്. ശ്രുതി ഹാസന്‍ ചിത്രത്തില്‍ നായികയായി എത്തുന്നു. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്. ഹൈദരാബാദ് രാമ നായിഡു സ്റ്റുഡിയോസിലായിരുന്നു’ സലാറി’ന്റെ ആദ്യ ഷെഡ്യുള്‍. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഭുവന്‍ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

Latest Stories

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍