'ആദിപുരുഷി'ന് ലഭിച്ചിരിക്കുന്നത് മോശം റിലീസ് ഡേറ്റ്; വ്യക്തത വരുത്താതെ നിര്‍മ്മാതാക്കള്‍

ഏറെ ട്രോള്‍ ചെയ്യപ്പെട്ട ടീസര്‍ ആണ് പ്രഭാസ്-സെയ്ഫ് അലിഖാന്‍ ചിത്രം ‘ആദിപുരുഷി’ന്റെത്. ചിത്രത്തിന്റെ വിഎഫ്എക്‌സിന് നേരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്, കൊച്ചു ടിവി എന്നിവയുടെ സ്റ്റാന്‍ഡേര്‍ഡ് മാത്രമാണ് ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെത് എന്നായിരുന്നു വിമര്‍ശനം. ഇതോടെ ചിത്രത്തില്‍ മാറ്റം വരുത്താനായി അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റി വച്ചത്. അടുത്ത വര്‍ഷം ജനുവരിയില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂണിലേക്ക് ആണ് മാറ്റിയിരിക്കുന്നത്. ജൂണ്‍ 16ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് സംവിധായകന്‍ ഓം റൗട്ട് അറിയിച്ചിരിക്കുന്നത്. ജനുവരിയില്‍ സംക്രാന്തിയോട് അനുബന്ധിച്ച് നിരവധി ചിത്രങ്ങള്‍ റിലീസിന് എത്തുന്നുണ്ട്.

ചിരഞ്ജീവിയുടെ ‘വാല്‍തയര്‍ വീരയ്യ’, അജിത്തിന്റെ ‘തുനിവ്’, വിജയ് ചിത്രം ‘വാരിസ്’ എന്നിവയാണ് റിലീസിന് ഒരുങ്ങുന്നത്. ഇതേ തുടര്‍ന്നാണ് റിലീസ് ജൂണിലേക്ക് മാറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ പുതിയ റിലീസ് തീയതി ഗുണത്തേക്കാള്‍ ഏറെ ദോഷങ്ങളാണ് സിനിമയ്ക്ക് ഉണ്ടാക്കുക.

അവധിക്ക് ശേഷം സ്‌കൂളുകളും കോളേജുകളും തുറക്കുന്ന കാലമായതിനാല്‍ ഇതൊരു വരണ്ട കാലമായാണ് സിനിമാക്കാര്‍ കാണുന്നത്. മാത്രമല്ല ജൂണില്‍ ലീവുകളുമില്ല. അതുകൊണ്ട് തന്നെ ബോക്‌സോഫീസില്‍ ചിത്രം പരാജയപ്പെടാനുള്ള സാധ്യതകള്‍ കൂടുതലാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെയൊരു ഡേറ്റ് നിര്‍മ്മാതാക്കള്‍ തിരഞ്ഞെടുത്തത് എന്ന് വ്യക്തമല്ല.

രാമായണത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് റിലീസ് ചെയ്യുക. സണ്ണി സിംഗ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Latest Stories

പുതിയ പേരില്‍ ഓസ്‌കര്‍ എങ്ങാനും കിട്ടിയാലോ? പേര് മാറ്റി സുരഭി ലക്ഷ്മി!

'പരസ്യ കുർബാനയർപ്പണം പാടില്ല, പ്രീസ്റ്റ് ഹോമിലേക്ക് മാറണം'; സിറോ മലബാർ സഭയിലെ നാല് വിമത വൈദികർക്ക് വിലക്ക്

ഇന്ത്യയുടെ തിരിച്ചുവരവിന് സഹായിച്ചത് ആ രണ്ട് ആളുകൾ, അവരുടെ ഉപദേശം ഞങ്ങളെ സഹായിച്ചു; വമ്പൻ വെളിപ്പെടുത്തലുമായി വാഷിംഗ്‌ടൺ സുന്ദർ

പിസ ഡെലിവെറിയ്ക്ക് ടിപ്പ് നല്‍കിയത് കുറഞ്ഞുപോയി; ഗര്‍ഭിണിയെ 14 തവണ കുത്തിപ്പരിക്കേല്‍പ്പിച്ച് ഡെലിവെറി ഗേള്‍

അണ്ണാ സർവകലാശാലയിലെ ലൈംഗികാതിക്രമ കേസ്; ചെന്നൈ പൊലീസ് കമ്മീഷണർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവ്

അഞ്ച് ലക്ഷം ദിവസ വാടക നല്‍കുന്ന കാരവാന്‍ ബച്ചന്‍ സാറിന് വേണ്ടിയുണ്ട്, പക്ഷെ ഉപയോഗിക്കില്ല.. ഞാന്‍ നോക്കുക കോസ്റ്റ്യൂം മാറാന്‍ വല്ല മരമോ മറയോ ഉണ്ടോ എന്നാണ്: ശോഭന

'സിപിഐഎം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒരു കൊലപാതകവും കേരളത്തിലുണ്ടായിട്ടില്ല': പെരിയ വിധിയിൽ പ്രതികരിച്ച് ടി പി രാമകൃഷ്ണൻ

തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ നവജാതശിശു മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസ്

147 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതുപോലെ ഒരു സംഭവം ഇതാദ്യം, റെക്കോഡ് തൂക്കി നിതീഷ് കുമാർ റെഡ്ഢിയും വാഷിംഗ്‌ടൺ സുന്ദറും; ഞെട്ടലിൽ ആരാധകർ

BGT 2024: അവന്മാർ കളിക്കുന്നത് ഇന്ത്യൻ ജേഴ്സിയിൽ, പക്ഷെ കളിക്കുന്നത് ഓസ്‌ട്രേലിയക്ക് വേണ്ടി; താരങ്ങൾക്ക് നേരെ ട്രോള് മഴ