ബാച്ചിലര്‍ ലൈഫ് അവസാനിപ്പിക്കുന്നു; പ്രഭാസിന്റെ വിവാഹം ഉടന്‍, വെളിപ്പെടുത്തി കുടുംബം

ബിഗ് ബജറ്റ് സിനിമകളുമായി തിരക്കിലാണ് നടന്‍ പ്രഭാസ് ഇപ്പോള്‍. ബാഹുബലിക്ക് ശേഷം പുറത്തിറങ്ങിയ പ്രഭാസ് ചിത്രങ്ങള്‍ മിക്കതും തിയേറ്ററുകളില്‍ ദുരന്തമായിരുന്നു. അതുകൊണ്ട് തന്നെ പുതിയ ചിത്രങ്ങള്‍ക്കായി കഠിന പരിശ്രമത്തിലാണ് പ്രഭാസ്. കരിയറിനൊപ്പം പ്രഭാസിന്റെ വ്യക്തിജീവിതവും ചര്‍ച്ചയാകാറുണ്ട്.

44ലേക്ക് കടക്കുന്ന താരം ഇപ്പോഴും അവിവിഹാതിനായി തുടരുകയാണ്. എന്നാല്‍ പ്രഭാസ് ബാച്ചിലര്‍ ലൈഫ് അവസാനിക്കുകയാണ്. പ്രഭാസിന്റെ വിവാഹം ഉടനെ നടക്കുമെന്ന് നടന്റെ ആന്റി ശ്യാമള ദേവിയാണ് വ്യക്തമാക്കിയിരിക്കുന്നത്. പ്രഭാസിന്റെ അച്ഛന്റെ സഹോദരന്‍ കൃഷ്ണം രാജുവിന്റെ ഭാര്യയാണ് ശകുന്തള ദേവി.

അതേസമയം, ബാഹുബലിക്ക് ശേഷം അനുഷ്‌ക ഷെട്ടിയും പ്രഭാസും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ബില്ല, മിര്‍ച്ചി എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച താരങ്ങളുടെ കെമിസ്ട്രി ചര്‍ച്ചയാവുകയായിരുന്നു. കഴിഞ്ഞ ദിവസം ഇരുതാരങ്ങളുടെയും വിവാഹ ചിത്രവും പ്രചരിച്ചിരുന്നു.

എഐ സാങ്കേതികവിദ്യയില്‍ ഉണ്ടാക്കിയ ചിത്രമാണ് പ്രചരിച്ചത്. 41കാരിയായ അനുഷ്‌കയും അവിവാഹിതയായി തുടരുകയാണ്. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും പ്രഭാസിനെ പോലെ അനുഷ്‌ക ഷെട്ടിയും ഒഴിഞ്ഞ് മാറാറാണ് പതിവ്.

Latest Stories

ആ മോശം പ്രവർത്തി ഞാൻ ചെയ്യാൻ ശ്രമിച്ചു, അതിന് എനിക്ക് കുറ്റബോധമുണ്ട്; സാം കോൺസ്റ്റാസ് പറഞ്ഞത് ഇങ്ങനെ

സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു; ഇന്ന് മുതൽ അഞ്ച് ദിവസം മിതമായ മഴ, എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരെടുത്തു; സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍

എസി മിലാനുമായി ചർച്ചകൾ നടത്തി മാർക്കസ് റാഷ്ഫോർഡിന്റെ പ്രതിനിധികൾ

അല്‍ മുക്താദിര്‍ ഗ്രൂപ്പിന്റെ എല്ലാ ജ്വല്ലറി ഷോറൂമുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

ചാമ്പ്യന്‍സ് ട്രോഫി 2025: അഫ്ഗാനിസ്ഥാന്‍ രണ്ടും കല്‍പ്പിച്ചത്, മെന്‍ററായി ഇതിഹാസത്തെ ടീമിലെത്തിച്ചു!

ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വൈദ്യുത വേലിയും; സല്‍മാന്‍ഖാന്റെ അപ്പാര്‍ട്ട്‌മെന്റിന് കൂടുതല്‍ സുരക്ഷ

സ്റ്റേറ്റ് കടന്നപ്പോള്‍ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി; ഗീതു മോഹന്‍ദാസിനെതിരെ 'കസബ' സംവിധായകന്‍

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷയ്ക്ക് സ്വീകരിച്ച നടപടികളെന്തൊക്കെ? മലയാളിയുടെ ഹർജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

പെരിയ കേസിലെ പ്രതികളെ ജയിലിൽ സന്ദർശിച്ച് പിപി ദിവ്യയും പികെ ശ്രീമതിയും; മനുഷ്യത്വപരമായ സന്ദർശനമെന്ന് വിശദീകരണം