പ്രഭാസിന് സര്‍ജറി; സിനിമയില്‍ നിന്നും ഇടവേള എടുക്കുന്നു?

നടന്‍ പ്രഭാസിന് സര്‍ജറി. കാല്‍മുട്ടിന്റെ സര്‍ജറിയെ തുടര്‍ന്നാണ് നടന്‍ താല്‍ക്കാലികമായി സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്നത്. തെലുങ്ക് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പെട്ടെന്ന് സര്‍ജറി നടത്താന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രഭാസിന്റെ സര്‍ജറി വിവരം പുറത്തു വന്നതോടെ ആശംസയുമായി ആരാധകര്‍ എത്തിയിട്ടുണ്ട്. ആരോഗ്യം വീണ്ടെടുത്ത് വേഗം സിനിമയിലേക്ക് മടങ്ങി എത്താനാണ് ആരാധകര്‍ പറയുന്നത്. അതേസമയം നിരവധി ബിഗ് ബജറ്റ് ചിത്രങ്ങള്‍ നടന്റെതായി പ്രഖ്യാപിച്ചിട്ടുള്ളതുകൊണ്ട് അധികം ഇടവേള എടുക്കാന്‍ സാധ്യതയില്ല എന്നാണ് വിവരം.

‘കല്‍ക്കി 2898 എഡി’ ആണ് താരത്തിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. കമല്‍ ഹാസന്‍, അമിതാഭ ബച്ചന്‍, ദീപിക പദുക്കോണ്‍, ദിഷ പഠാനി, പശുപതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ദുല്‍ഖര്‍ സല്‍മാനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

കൂടാതെ കല്‍ക്കിയുടെ കേരളത്തിലെ പ്രദര്‍ശനാവകാശം ദുല്‍ഖറിന്റെ വേഫറെര്‍ ഫിലിംസിനാണ് എന്നുള്ള റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. 600 കോടി ബജറ്റില്‍ എത്തുന്ന ചിത്രം നാഗ് അശ്വിന്‍ ആണ് സംവിധാനം ചെയ്യുന്നത്.

Latest Stories

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല