താരമൂല്യം ഇടിഞ്ഞു! സ്വത്ത് പണയം വച്ച് കോടികളുടെ ലോണ്‍ എടുത്ത് പ്രഭാസ്?

‘ബാഹുബലി’ സിനിമയോടെ ആഗോളതലത്തില്‍ ഹിറ്റ് ആയ താരമാണ് പ്രഭാസ്. എന്നാല്‍ ബാഹുബലി സീരിസിന് ശേഷം കരിയറില്‍ പിന്നീട് ഒരു ഹിറ്റ് പോലും പ്രഭാസിന് ഉണ്ടായിട്ടില്ല. ‘സാഹോ’, ‘രാധേശ്യാം’ എന്നീ സിനിമകള്‍ എല്ലാം ഫ്‌ളോപ്പ് ആയിരുന്നു. ഇനി വരാനിരിക്കുന്ന ‘ആദിപുരുഷ്’ സിനിമയ്ക്ക് നേരെയും വിമര്‍ശനങ്ങളാണ് ഉയരുന്നത്.

പ്രഭാസിനെ കുറിച്ച് പുതിയൊരു വിവരമാണ് തെലുങ്ക് മാധ്യമങ്ങളിലൂടെ ഇപ്പോള്‍ പുറത്ത് വരുന്നത്. തന്റെ സ്വത്തുക്കളില്‍ ചിലത് വച്ച് ലോണ്‍ എടുത്തിരിക്കുകയാണ് പ്രഭാസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 21 കോടിയുടെ ലോണ്‍ ആണ് എടുത്തത് എന്നാണ് വിവരം.

ഇതോടെ പ്രഭാസിനെ പോലെ വലിയൊരു താരം എന്തിനാണ് 21 കോടിയുടെ ലോണ്‍ എടുക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ ചോദ്യം. നടന്‍ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം നൂറ് കോടിയോളമാണ്. തന്റെ പ്രതിഫലം മുഴുവനും താരം ബിസിനസില്‍ ഇന്‍വെസ്റ്റ് ചെയ്യുകയാണെന്നും അഭ്യൂഹമുണ്ട്.

‘രാധേ ശ്യാം’ എന്ന സിനിമയുടെ പരാജയത്തിന് ശേഷം പ്രഭാസിന്റെ മാര്‍ക്കറ്റില്‍ ഇടിവ് വന്നിരുന്നു. പ്രഭാസിന്റെ താരമൂല്യം നാള്‍ക്കു നാള്‍ ഇടിയുകയാണെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇനി വരാനിരിക്കുന്ന ‘ആദിപുരുഷ്’ ആയാലും പ്രഭാസിന്റെ താരമൂല്യം വീണ്ടും ഇടിയാനുള്ള കാരണമാകും എന്നാണ് പറയപ്പെടുന്നത്.

രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന ആദിപുരുഷില്‍ രാമാനായാണ് പ്രഭാസ് എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ എത്തിയപ്പോള്‍ മുതല്‍ എയറിലാണ്. ചിത്രത്തിന്റെ വിഎഫ്കിനെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ന്നത്.

എന്നാല്‍ കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിനൊപ്പമുള്ള ‘സലാര്‍’ സിനിമയ്ക്കായി പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രഭാസിന്റെ വില്ലന്‍ ആയി പൃഥ്വിരാജ് എത്തുമെന്നാണ് വിവരം. ശ്രുതി ഹസന്‍ ആണ് ചിത്രത്തില്‍ നായിക.

Latest Stories

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍; നാല് കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!