രണ്ടുമാസം ഒന്നിച്ചു ജീവിച്ചു, തുടര്‍ന്ന് വിവാഹം, പ്രഭുദേവയുടെ ഭാര്യയുടെ പേര് ഹിമാനി; റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് സഹോദരന്‍ രാജു സുന്ദരം

നടനും സംവിധായകനും കോറിയോഗ്രാഫറുമായ പ്രഭുദേവ വീണ്ടും വിവാഹിതനായി എന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് താരത്തിന്റെ സഹോദരന്‍. നടനും കൊറിയോഗ്രാഫറുമായ രാജു സുന്ദരം ആണ് വാര്‍ത്തകള്‍ സ്ഥിരീകരിച്ച് രംഗത്തെത്തിയത്. ഹിമാനി എന്നാണ് പ്രഭുദേവയുടെ ഭാര്യയുടെ പേര്. മെയ് മാസത്തില്‍ ചെന്നൈയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം.

കോവിഡ് ലോക്ഡൗണിനിടെ നടന്ന വിവാഹത്തില്‍ കുടുംബാഗംങ്ങള്‍ മാത്രമാണ് പങ്കെടുത്തത് എന്നും രാജു വ്യക്തമാക്കി. ബിഹാര്‍ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റ് ആണ് താരത്തിന്റെ വധു. തുടര്‍ച്ചയായി നൃത്തം ചെയ്യുന്നതിനാല്‍ പ്രഭുദേവയ്ക്ക് പുറംവേദന ഉണ്ടായിരുന്നു. ചികിത്സയുടെ ഭാഗമായാണ് താരം മുംബൈയില്‍ വെച്ച് ഹിമാനിയെ കണ്ടുമുട്ടുന്നത്.

ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയത്തിലെത്തുകയും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മുംബൈയില്‍ നിന്ന് ഇരുവരും ചെന്നൈയിലേക്ക് വരികയും രണ്ട് മാസത്തോളം ഒന്നിച്ച് ജീവിച്ചതിന് ശേഷമായിരുന്നു വിവാഹം. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി.

സഹോദരന്‍ വിവാഹിതനായതില്‍ സന്തോഷമുണ്ടെന്നും രാജു ഇടൈംസിനോട് പറഞ്ഞു. റംലത്ത് ആയിരുന്നു പ്രഭുദേവയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുമുണ്ട്. നയന്‍താരയുമായുള്ള പ്രണയത്തെ തുടര്‍ന്ന് താരം റംലത്തില്‍ നിന്നും വിവാഹമോചനം നേടിയിരുന്നു. എന്നാല്‍ വൈകാതെ തന്നെ നയന്‍താരയും പ്രഭുദേവയും പിരിയുകയും ചെയ്തു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം