വടിവേലുവിന്റെ വായില്‍ വിരലിട്ട് കുത്തി, മുടി പിടിച്ച് വലിച്ച് പ്രഭുദേവ; അസ്വസ്ഥനായി താരം, നടന് വിമര്‍ശനം, വീഡിയോ

പ്രഭുദേവയുടെ ഡാന്‍സ് കോണ്‍സേര്‍ട്ടിന് എത്തിയ വടിവേലുവിനെ താരം അപമാനിച്ചതായി ചര്‍ച്ചകള്‍. ചെന്നൈയില്‍ നടന്ന കോണ്‍സേര്‍ട്ടിന്റെ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. തമിഴ് സിനിമയിലെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മുന്‍നിരയില്‍ തന്നെ വടിവേലു ഇരിക്കുകയായിരുന്നു.

പ്രഭുദേവയും വടിവേലുവും ഒന്നിച്ച് അഭിനയിച്ച ‘കാതലന്‍’ സിനിമയിലെ ‘പേട്ടൈ റാപ്പ്’ ഗാനത്തിന് ഡാന്‍സ് ചെയ്യുന്നതിനിടെ പ്രഭുദേവ സദസ്സിലേക്ക് ഇറങ്ങി വടിവേലുവിന്റെ മുഖത്ത് നോക്കി ചില ആക്ഷന്‍ കാണിച്ചു. അതേ രീതിയില്‍ നടന്‍ പ്രതികരിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രഭുദേവ നടന്റെ തല പിന്നിലേക്ക് പിടിച്ചു വായില്‍ വിരലിട്ട് കുത്തുന്നത് പോലുള്ള ആക്ഷന്‍ കാണിച്ചത്.

ഇത് ഇഷ്ടപ്പെടാതെ വന്ന വടിവേലു കൈ തട്ടി മാറ്റി. പിന്നാലെ പ്രഭുദേവ വടിവേലുവിന്റെ മുടിയില്‍ പിടിച്ചു കുലുക്കുകയും ചെയ്തു. ഇതും സഹിക്കാന്‍ കഴിയാതെ വടിവേലു തട്ടി മാറ്റിയത്തോടെയാണ് പ്രഭുദേവ മാറി പോകുന്നത്. നടന്റെ തമാശയോടുള്ള പ്രവൃത്തി കണ്ട് സമീപത്ത് ഇരുന്ന ധനുഷ് അടക്കമുള്ളവര്‍ പൊട്ടിച്ചിരിക്കുന്നതും പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.

മാത്രമല്ല സൗഹൃദത്തിന്റെ പുറത്തോ തമാശയ്ക്കോ വ്യക്തികളുടെ ശരീരത്തില്‍ അനുമതിയില്ലാതെ തൊടുന്നത് ശരിയാണോ എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. മാത്രമല്ല താനൊരു കോമേഡിയനായിരുന്നു എന്ന കാര്യം വടിവേലു പോലും മറന്നിരിക്കുകയാണ്. പഴയ നടനെ മിസ് ചെയ്യുന്നു എന്നുള്ള കമന്റുകളും എത്തുന്നുണ്ട്.

അതേസമയം, ഹാസ്യ കഥാപാത്രങ്ങളില്‍ നിന്നും മാറി സീരിയസ് റോളുകളിലും ഇപ്പോള്‍ വടിവേലു തിളങ്ങുന്നുണ്ട്. ഒരു കാലത്ത് സൂപ്പര്‍ താര സിനിമകളില്‍ ഒഴിച്ചു കൂടാനാകാത്ത കഥാപാത്രമായി വടിവേലു എത്തിയിരുന്നെങ്കിലും രാഷ്ട്രീയ പ്രവേശനത്തെ തുടര്‍ന്ന് സിനിമകള്‍ നഷ്ടമാവുകയായിരുന്നു. 2023ല്‍ മാമന്നന്‍ എന്ന സിനിമയിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയിരുന്നു.

Latest Stories

IPL 2025: അന്ന് ഗില്ലിന്റെ പിതാവ് ചെയ്ത മോഡൽ ആവർത്തിച്ചു, മകന്റെ വലിയ വിജയം ദിപാവലി പോലെ ആഘോഷിച്ച് സഞ്ജീവ് സുര്യവൻഷി; വൈഭവിന്റെ നേട്ടങ്ങൾക്ക് പിന്നാലെ കണ്ണീരിന്റെ കഥ

ബി ഉണ്ണികൃഷ്ണന്‍ അത് തെളിയിക്കുകയാണെങ്കില്‍ രാജി വയ്ക്കാം.. ഒന്നിച്ച് പഠിച്ച കാലം മുതലേ അയാള്‍ക്ക് എന്നോട് ദേഷ്യമാണ്: സജി നന്ത്യാട്ട്

ഹെഡ്​ഗേവാർ വിഷയത്തിൽ പാലക്കാട് ​ന​ഗരസഭ യോ​ഗത്തിൽ കയ്യാങ്കളി; ചെയർപേഴ്സണെ കയ്യേറ്റം ചെയ്തു

പഹൽഗാം ആക്രമണത്തിൽ സർക്കാരിന്റെ സുരക്ഷാ വീഴ്ചയെ വിമർശിച്ചു; ഗായിക നേഹ സിംഗ് റാത്തോഡിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു

റെക്കോര്‍ഡുകള്‍ തിരുത്താനുള്ളത്, 'എമ്പുരാനെ' മറികടക്കുമോ 'തുടരും'? മൂന്ന് ദിവസം കൊണ്ട് ഗംഭീര കളക്ഷന്‍; റിപ്പോര്‍ട്ട് പുറത്ത്

'കസ്റ്റഡി മരണക്കേസിലെ ജീവപര്യന്തം മരവിപ്പിക്കില്ല, സഞ്ജീവ് ഭട്ടിന് ജാമ്യം നൽകില്ല'; ഹർജി തള്ളി സുപ്രീംകോടതി

IPL 2025: സച്ചിൻ മുതൽ രോഹിത് വരെ, വൈഭവിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം; ഇതിൽപ്പരം എന്ത് വേണമെന്ന് ആരാധകർ

സുധി ചേട്ടന്റെ മണമുള്ള പെര്‍ഫ്യൂം ഉപയോഗിച്ചിട്ടില്ല, അത് മണത്താല്‍ നിങ്ങളൊക്കെ ഓടും: രേണു സുധി

ഒന്നാം പ്രതി ആന്റോ ജോസഫ്; സാന്ദ്ര തോമസിന്റെ അധിക്ഷേപ പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം

IPL 2025: ഇതുകൊണ്ടാണ് കോഹ്‌ലി ഇപ്പോഴും നിങ്ങൾ ഇതിഹാസമായി തുടരുന്നത്, ഡിസിക്ക് എതിരായ ജയത്തിന് പിന്നാലെ ഞെട്ടിച്ച് വിരാട്; വീഡിയോ കാണാം