നടന്‍ പ്രഭു ആശുപത്രിയില്‍

തെന്നിന്ത്യന്‍ നടന്‍ പ്രഭു ആശുപത്രിയില്‍. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനായാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

കടുത്ത വയറുവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വൃക്കയില്‍ കല്ല് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ലേസര്‍ എന്‍ഡോസ്‌കോപ്പി മാര്‍ഗത്തില്‍ കല്ല് നീക്കം ചെയ്തു.

Read more

കോടമ്പാക്കത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഉടന്‍ ആശുപത്രി വിടുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.