വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു, ഇപ്പോള്‍ ഞാനത് ശരിക്കും വിശ്വസിക്കുന്നു; ചിത്രങ്ങള്‍ പങ്കുവച്ച് പ്രാചി തെഹ്ലാന്‍

നടി പ്രാചി തെഹ്ലാന്‍ വിവാഹിതയായി. ഇന്നലെ നടന്ന വിവാഹത്തിന്റെ ഒരു ചിത്രമാണ് പ്രാചി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. “”7.8.2020 എന്റെ വിവാഹത്തീയ്യതി”” എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചത്. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത് സരോഹ ആണ് വരന്‍.

“”ഞാന്‍ സന്തോഷവതിയാണ്. സ്വന്തം വീട് വിട്ടു പുതിയൊരു വീട്ടിലേക്ക് പോകുന്നതിന്റെയും പുതിയ ജീവിതം തുടങ്ങുന്നതിന്റെയും വിഷമമില്ല. കുടുംബവും സന്തോഷത്തിലാണ്. മഹാമാരിയുടെ സമയത്ത് ദീര്‍ഘ നാളുകള്‍ക്ക് ശേഷം സന്തോഷം അനുഭവിക്കുകയാണ്”” എന്ന് പ്രാചി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

https://www.instagram.com/p/CDoNZhOgEJr/

“”കഴിഞ്ഞ രണ്ട് മാസത്തിനിടെ വിവാഹത്തെ കുറിച്ച് ചോദിച്ചിരുന്നെങ്കില്‍ ഇനി മൂന്ന് വര്‍ഷത്തേക്ക് വിവാഹത്തെ കുറിച്ച് ആലോചിക്കുന്നില്ല എന്ന് ഞാന്‍ പറയുമായിരുന്നു. എന്നാല്‍ വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നുവെന്നാണ് പറയപ്പെടുന്നത്, ഇപ്പോള്‍ ഞാനത് ശരിക്കും വിശ്വസിക്കുന്നു. ലോക്ഡൗണ്‍ സമയത്താണ് ഞാനും രോഹിത്തും അടുക്കുന്നത്.””

https://www.instagram.com/p/CDh57YVgOxo/

“”എട്ട് വര്‍ഷത്തെ ഞങ്ങളുടെ ബോണ്ടിങ്ങിനെ കുറിച്ച് വീണ്ടും ആലോചിച്ചു. അതോടെ ഒരുമിച്ച് ജീവിക്കണം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. അവനൊപ്പമാണ് ജീവിതം ചിലവഴിക്കേണ്ടത് എന്ന തോന്നല്‍ എനിക്ക് ഉണ്ടായി”” എന്നും പ്രാചി വ്യക്തമാക്കി.

https://www.instagram.com/p/CDhG-xhgPSe/

https://www.instagram.com/p/CDlV9Ofgy2T/

https://www.instagram.com/p/CDc1_C0gXxJ/

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം