ഹൃദയം ടീം ഒന്നിക്കുന്ന 'വര്‍ഷങ്ങള്‍ക്ക് ശേഷം'; പ്രണവ് മോഹൻലാൽ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് എത്തി !

മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ഒരു ചിത്രമായിരുന്നു പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’. പ്രണവിനെയും പ്രണയത്തിന്റെ രസകരമായ ഘട്ടങ്ങൾ ഒപ്പിയെടുത്ത ചിത്രത്തെയും സിനിമാപ്രേമികൾ സ്വീകരിച്ചു.

ഹൃദയം ടീം വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത ആരാധകരെ ആകാംഷയിലാക്കിയിരുന്നു. ജൂലൈയിലായിരുന്നു ‘വര്‍ഷങ്ങള്‍ക്ക് ശേഷം’എന്ന ചിത്രം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. എന്നാൽ അഭിനേതാക്കളെയും സംവിധായകനെയും അവതരിപ്പിച്ചതല്ലാതെ എന്നാകും ഷൂട്ടിം​ഗ് തുടങ്ങുക എന്ന് തുടങ്ങിയ കാര്യങ്ങളൊന്നും പിന്നീട് അറിയിച്ചിരുന്നില്ല. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടൊരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഓക്ടോബർ 26ന് തുടങ്ങുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ധ്യാൻ ശ്രീനിവാസനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിന്റെ പ്രമോഷനിടെയാണ് ധൈര്യ ഇക്കാര്യം വെളിപ്പെടുത്തിയത്. എറണാകുളത്ത് വച്ചായിരിക്കും ചിത്രീകരണത്തിന് തുടക്കമാവുക എന്നും ധ്യാൻ പറഞ്ഞു.

‘ചിത്രത്തിന്റെ ഏകദേശ ഐഡിയ മാത്രമെ എനിക്ക് ഉള്ളു. കഥ എനിക്ക് ആറ് ഏഴ് മാസം മുൻപേ അറിയാം. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു റീ യൂണിയൻ ആണ് സിനിമ. വളരെ പേഴ്സണലും ആണ്. സക്സസിനെ കുറിച്ചല്ലാതെ വേറൊന്നിനെ കുറിച്ചും ചിന്തിക്കുന്നില്ല’ ധ്യാൻ കൂട്ടിച്ചേർത്തു.

അജു വർ​ഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, നിവിൻ പോളി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന മറ്റ് താരങ്ങൾ. മേരിലാന്റ് സിനിമാസിന്റെ ബാനറിൽ ഹൃദയത്തിന്റെ നിർമാതാവായ വൈശാഖ് സുബ്രഹ്മണ്യം ആണ് ചിത്രം നിർമിക്കുന്നത്. 2024 വിഷുവിനോട് അനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം