ആദ്യ തെലുങ്ക് സിനിമ, നായിക കൃതി ഷെട്ടി, അടിച്ച് കേറുമോ പ്രണവ്? ചിത്രത്തില്‍ വന്‍ താരനിര

കൃതി ഷെട്ടിയുടെ നായകനായി തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടന്‍ പ്രണവ് മോഹന്‍ലാല്‍. ജനതാ ഗാരേജ്, ദേവര എന്നീ സിനിമകള്‍ ഒരുക്കിയ കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ പ്രണവ് നായകനായി എത്തും. ‘കില്‍’ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രാഘവ് ജുയലും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഒരു റൊമാന്റിക് ആക്ഷന്‍ ഴോണറില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ഹരീഷ് കല്യാണ്‍, നിത്യ മേനോന്‍, കാവ്യ ഥാപ്പര്‍, നവീന്‍ പോളി ഷെട്ടി, കാശ്മീരാ, ചേതന്‍ കുമാര്‍ തുടങ്ങി നിരവധി താരങ്ങളും വേഷമിടുന്നുണ്ട്. എന്നാല്‍ സിനിമയിലെ കാസ്റ്റിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് ചില തെലുങ്ക് മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് ആകും സിനിമ നിര്‍മ്മിക്കുന്നത്. അതേസമയം, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന ചിത്രത്തിലാണ് പ്രണവ് അവസാനമായി അഭിനയിച്ചത്.

എന്നാല്‍ ഇതില്‍ പ്രണവിന്റെ കഥാപാത്രം അത്ര ശ്രദ്ധ നേടിയിരുന്നില്ല. മാത്രമല്ല, ചിത്രത്തിലെ പ്രായം ചെന്ന പ്രണവിന്റെ ലുക്കിനെതിരെ ട്രോളുകളും പ്രചരിച്ചിരുന്നു. ഇതിന് മുമ്പ് പുറത്തെത്തിയ ‘ഹൃദയം’ ആണ് പ്രണവിന്റെ ഹിറ്റ് ആയി മാറിയ സിനിമ. ‘ആദി’ ആണ് പ്രണവ് നായകനായി എത്തിയ ആദ്യ ചിത്രം.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി