പ്രണയം പൊട്ടി വിടർന്നു; ആനന്ദ് മധുസൂദനൻ- ചിന്നു ചാന്ദിനി ചിത്രം 'വിശേഷ'ത്തിലെ ഗാനം പുറത്ത്

പ്രശസ്ത സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ, ചിന്നു ചാന്ദിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂരജ് ടോം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിശേഷം’. ‘പൊടിമീശ മുളയ്ക്കണ കാലം’ ഉൾപ്പടെ നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ആനന്ദ് ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഗാനരചനയും സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നതും ആനന്ദ് ആണ്.

ഇപ്പോഴിതാ ചിത്രത്തിലെ പ്രണയം പൊട്ടിവിടർന്നല്ലോ എന്ന് തുടങ്ങുന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഭരത് സജികുമാറും, പുണ്യ പ്രദീപുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് ആണ് ചിത്രം നിർമ്മിക്കുന്നത്. സാഗർ അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് മാളവിക വി. എൻ ആണ്.

ബൈജു ജോൺസൺ, അൽത്താഫ് സലിം, ജോണി ആൻ്റണി, പി പി കുഞ്ഞികൃഷ്ണൻ, വിനീത് തട്ടിൽ, സൂരജ് പോപ്സ്, സിജോ ജോൺസൺ, മാല പാർവതി, ഷൈനി സാറ രാജൻ, ജിലു ജോസഫ്, ഭാനുമതി പയ്യന്നൂർ, അജിത മേനോൻ, അമൃത, ആൻ സലീം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

വിശേഷത്തിൻ്റെ സൗണ്ട് ഡിസൈൻ അരുൺ രാമവർമ്മയും സൗണ്ട് റെക്കോഡിങ്ംഗ് റെൻസൺ തോമസും സൗണ്ട് മിക്സിംഗ് ഡാൻ ജോസും നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം നിർവ്വഹിക്കുന്നത് സംസ്ഥാന അവാർഡ് ജേതാവായ മഞ്ജുഷ രാധാകൃഷ്ണനും കലാസംവിധാനം അനീഷ് ഗോപാലും ഡി ഐ അഞ്ജന കായിയുമാണ്. ചമയം സുബ്രഹ്‍മണ്യന്‍ മാഞ്ഞാലി, പ്രൊഡക്ഷൻ കൺട്രോളർ ഇഖ്ബാൽ പാനായികുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹസൻ ഹസരത്ത് എച്ച്. നിശ്ചല ഛായാഗ്രഹണം കൃഷ്ണകുമാർ അളഗപ്പനും പബ്ലിസിറ്റി ഡിസൈൻ ആർട്ടോകാർപ്പസും നിർവഹിക്കുന്നു. ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക്. സ്റ്റോറീസ് സോഷ്യലിന് വേണ്ടി ഡോ. സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് നിർവ്വഹിക്കുന്നത്.

Latest Stories

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്

'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!

36 മണ്ഡലങ്ങളും ശിവസേനകളുടെ ശക്തിപ്രകടനവും; 'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!

കമ്മിൻസ് വെച്ച റീത്തിന് ഒരാണ്ട്; ഇന്ത്യ ലോകകപ്പ് ഫൈനലിൽ കാലിടറി വീണിട്ട് ഇന്നേക്ക് ഒരു വർഷം

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി; ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അഞ്ച് കോടി രൂപയുമായി പിടിയില്‍

ഊർജ്ജ വ്യവസായ മേഖലയിലെ ആഗോള ഭീമന്മാരായ എൻഒവി കൊച്ചിയിൽ! തുറന്നിടുന്നത് അനന്ത സാധ്യതകൾ

ക്രിസ്തുമസ് ദിനത്തിൽ ഞെട്ടിക്കാനൊരുങ്ങി ബാറോസും കൂട്ടരും, ത്രീ ഡി ട്രെയ്‌ലർ ഏറ്റെടുത്ത് ആരാധകർ

ഓസ്‌ട്രേലിയൻ പര്യടനത്തിനായുള്ള ഇന്ത്യൻ ടീമിൽ വയനാട്ടിൽ നിന്നുള്ള മിന്നു മണിയും

"അവന്മാരാണ് ഞങ്ങളുടെ തുറുപ്പ് ചീട്ട്, അത് കൊണ്ട് ടീം വളരാൻ അവർ നിർണായക പങ്ക് വഹിക്കേണ്ടതുണ്ട്"; ബ്രസീൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ