വീണ്ടുമൊരു 'കെജിഎഫോ'? തിയേറ്ററില്‍ തീപാറിക്കാന്‍ 'സലാര്‍', പ്രഭാസിനൊപ്പം മാസ് ആയി പൃഥ്വിരാജ്; ട്രെയ്‌ലര്‍ ട്രെന്‍ഡിംഗ്

‘കെജിഎഫ്’ ഫ്രാഞ്ചൈസിയ്ക്ക് പിന്നാലെ പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഒരുങ്ങി പ്രശാന്ത് നീല്‍. പ്രഭാസും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘സലാര്‍’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ട്രെന്‍ഡിംഗ് ആകുന്നു. സലാറിന് കെജിഎഫുമായി ബന്ധമില്ലെന്ന് സംവിധായകന്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഈ കെജിഎഫിന് സമാനമായ ലൊക്കേഷനാണ് കാണാന്‍ കഴിയുക എന്നാണ് ട്രെയ്‌ലറിന് ലഭിക്കുന്ന കമന്റുകള്‍.

എന്നാല്‍ വീണ്ടുമൊരു കെജിഎഫ് എന്ന രീതിയില്‍ ട്രെയ്ലര്‍ ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തില്‍ വരദരാജ മാന്നാര്‍ ആയി എത്തുന്ന നടന്‍ പൃഥ്വിരാജിന് വലിയ റോളാണ് ഉള്ളതെന്ന് തെളിയിക്കുന്നതാണ് ട്രെയ്‌ലര്‍. ദേവ എന്ന വേഷത്തിലാണ് ചിത്രത്തില്‍ പ്രഭാസ് എത്തുന്നത്. വരദരാജ മാന്നാറിന്റെ വലംകൈയ്യാണ് ദേവ എന്നതാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. ഡിസംബര്‍ 22ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാര്‍ എന്ന് പ്രശാന്ത് നീല്‍ വ്യക്തമാക്കിയിരുന്നു. ഇവര്‍ ശത്രുക്കളായി മാറുന്നുണ്ട്. ചിത്രത്തിന്റെ കാതല്‍ എന്നത് സൗഹൃദമാണ്. ആദ്യ ഭാഗമായ ‘സലാര്‍: പാര്‍ട്ട് വണ്‍: സീസ് ഫയറി’ല്‍ പകുതി കഥയാണ് പറയുന്നത്. രണ്ട് ചിത്രങ്ങളിലൂടെ ഈ സുഹൃത്തുക്കളുടെ യാത്രയാണ് പറയുന്നത് – എന്നാണ് പ്രശാന്ത് നീല്‍ നേരത്തെ സലാറിനെ കുറിച്ച് പറഞ്ഞത്.

ഹൊംബാലെ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രം കേരളത്തില്‍ സലാര്‍ വിതരണം ചെയ്യുന്നത് പൃഥ്വിരാജിന്റെ പ്രൊഡക്ഷന്‍സാണ്. ഒ.ടി.ടി റൈറ്റ്സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ഒരു പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സിന് ലഭിച്ചതില്‍ വെച്ച് ഉയര്‍ന്ന തുകയാണ് സലാറിന്റേത് എന്നത് ഒരു റെക്കോര്‍ഡുമാണ്.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ