വില്ലനായി ഹൃദയാഘാതം? പ്രതാപ് പോത്തനെ മരിച്ച നിലയില്‍ കണ്ടെത്തിയത് വീട്ടുജോലിക്കാരന്‍

നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ മരണകാരണം ഹൃദയാഘാതമെന്ന് സൂചന. ചെന്നൈയിലെ ഫ്ലാറ്റില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ വീട്ടുജോലിക്കാരന്‍ ചായയുമായി പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. . മരണസമയത്ത് മകള്‍ ഗയയും ഫ്ലാറ്റില്‍ ഉണ്ടായിരുന്നു.

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് ആണ് അവസാനം അഭിനയിച്ച ചിത്രം. തകര. ചാമരം തുടങ്ങിയ സിനിമയിലൂടെ ശ്രദ്ധേയനായി. ഭരതന്റെ ആരവം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്കുള്ള പ്രവേശിക്കുന്നത്.

പിന്നീട് ഇറങ്ങിയ ഭരതന്റെ മിക്കചിത്രങ്ങളിലും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. മലയാളത്തില്‍ മൂന്ന് സിനിമകളാണ് സംവിധാനം ചെയ്തത്. 97ലാണ് യാത്രാമൊഴി സംവിധാനം ചെയ്തത്. മോഹന്‍ലാലും ശിവാജി ഗണേശനുമായിരുന്നു പ്രധാനവേഷത്തിലെത്തിയത്.

മലയാളം, തമിഴ്,  കന്നട,തെലുഗു, ഹിന്ദി തുടങ്ങിയ നൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗില്‍ ചൈതന്യ എന്ന ചിത്രവും തമിഴില്‍ ജീവ, വെറ്റ്രിവിഴ, ലക്കിമാന്‍ തുടങ്ങിയ ചിത്രങ്ങളും അടക്കം 12 ചിത്രങ്ങളും പ്രതാപ് പോത്തന്‍ സംവിധാനം ചെയ്തു.

Latest Stories

IPL 2025: ഇങ്ങനെ പോകുവാണേല്‍ കപ്പുമുണ്ടാവില്ല ഒരു കുന്തവും കിട്ടില്ല, ഈ ടീമിന് എന്താണ് പറ്റിയത്, പരിഹാരം ഒന്നുമാത്രം, നിര്‍ദേശിച്ച് അമ്പാട്ടി റായിഡു

ഗോഡ്സയെ പ്രകീർത്തിച്ച ഷൈജ ആണ്ടവൻ ഡീനായി ചുമതലയേറ്റു; ക്യാംപസിലെത്തിയത് ഊടുവഴികളിലൂടെ, സ്ഥാനക്കയറ്റത്തിനെതിരെ വിദ്യാർത്ഥി പ്രതിഷേധം, സംഘർഷം

ഐ ബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന്റെ വീട്ടിൽ റെയ്‌ഡ്, പെൺകുട്ടിയെ പലയിടങ്ങളിൽ കൊണ്ടുപോയതിന്റെ രേഖകളും ലാപ്ടോപ്പും കണ്ടെത്തി, സുകാന്ത് ഇപ്പോഴും കാണാമറയത്ത്

ഏഴ് വര്‍ഷത്തിന് ശേഷം വീണ്ടും ക്യാന്‍സര്‍, ജീവിതം ഇങ്ങനെയാണ്, പോസ്റ്റുമായി താഹിറ കശ്യപ്; പിന്തുണയുമായി ആയുഷ്മാന്‍

ഐസിസിയുടെ വാറണ്ട്; അറസ്റ്റ് ഭയന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാഷിംഗ്ടണിലേക്ക് പറന്നത് 400 കിലോമീറ്റർ അധിക ദൂരം സഞ്ചരിച്ച്

ക്ഷേത്രത്തിലെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; ക്ഷേത്രോപദേശക സമിതി പിരിച്ചുവിടുമെന്ന് ദേവസ്വം ബോര്‍ഡ്

CSK VS PKBS: അയാളുടെ മനസിൽ നടക്കുന്നതിന്റെ മൂന്ന് ശതമാനം എനിക്ക് മനസിലാകും, നാളത്തെ മത്സരത്തിൽ അങ്ങനെ ചെയ്താൽ..; ധോണിയെക്കുറിച്ച് യുസ്‌വേന്ദ്ര ചാഹൽ പറഞ്ഞത് ഇങ്ങനെ

ക്രീസ്റ്റീന എന്ന ആരാധികയെന്ന് പറഞ്ഞ് വിളിച്ചു, കഞ്ചാവ് വേണോന്ന് ചോദിച്ചപ്പോള്‍ കളിയാക്കിയതാണെന്ന് കരുതി: ശ്രീനാഥ് ഭാസി

IPL 2025: ഇവരെല്ലാം സിഎസ്‌കെയുടെ പ്രോ പ്ലേയേഴ്‌സ്, മുന്‍ ചെന്നൈ താരത്തെ ഇരുത്തി ട്രോളി ഇയാന്‍ ബിഷപ്പ്, താരത്തിന്റെ മറുപടി ഇങ്ങനെ

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികൾ അടിയന്തരമായി കേൾക്കുമെന്ന് സുപ്രീം കോടതി