ആന്റപ്പനെ നേരിടാന്‍ മാധുരി ഇന്നെത്തും; 'പ്രതി പൂവന്‍ കോഴി'യുടെ തിയേറ്റര്‍ ലിസ്റ്റ്

മഞ്ജു വാര്യരെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന “പ്രതി പൂവന്‍കോഴി” ഇന്ന് തിയേറ്ററുകളിലേക്ക്. മൂന്ന് സ്ത്രീ കഥാപാത്രങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ തൂപ്പുക്കാരിയായി ഷീബ, ജീവനക്കാരികളായ റോസമ്മ, മാധുരി എന്നീ ജീവിതത്തിലേക്ക് കടന്നു വരുന്ന ആന്റപ്പന്‍ എന്ന വില്ലന്‍, എസ് ഐ ശ്രീനാഥ്, ഗോപി എന്നിവരെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോവുന്നത്.

മാധുരി എന്ന സെയില്‍സ്‌ഗേള്‍ ആയി മഞ്ജു വാര്യര്‍ വേഷമിടുമ്പോള്‍ സംവിധായകന്‍ റോഷന്‍ തന്നെയാണ് ആന്റപ്പന്‍ എന്ന വില്ലന്‍ റോളിലെത്തുന്നത്. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരാണ് മറ്റ് അഭിനേതാക്കള്‍.

ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ജി ബാലമുരുകന്‍. സംഗീതം ഗോപി സുന്ദര്‍. കുമരകം, കോട്ടയം എന്നിവയാണ് പ്രധാന ലൊക്കേഷനുള്‍.

Read more