'പ്രതി പൂവന്‍കോഴി'ക്ക് അന്യഭാഷ റീമേക്കുകള്‍ ഒരുങ്ങുന്നു; ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂര്‍

മഞ്ജു വാര്യരെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ സിനിമ “പ്രതി പൂവന്‍കോഴി”യുടെ അന്യഭാഷ റീമേക്കുകള്‍ ഒരുങ്ങുന്നു. തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളുടെ റീമേക്ക് അവകാശങ്ങളാണ് വിറ്റു പോയിരിക്കുന്നത്. ബോണി കപൂര്‍ പ്രൊഡക്ഷന്‍സ് ആണ് ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് ശേഷം മഞ്ജുവും റോഷന്‍ ആന്‍ഡ്രൂസും ഒന്നിച്ച ചിത്രമാണ് പ്രതി പൂവന്‍കോഴി. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലും റോഷന്‍ ആന്‍ഡ്രൂസ് തിളങ്ങി. സ്ത്രീപക്ഷ സിനിമയായി ഒരുക്കിയ ചിത്രം സമൂഹത്തില്‍ ദിവസേന സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളിലേക്കാണ് വിരല്‍ ചൂണ്ടിയത്.

ഉണ്ണി ആര്‍ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ മാധുരി എന്ന സെയില്‍സ് ഗേള്‍ ആയാണ് മഞ്ജു വേഷമിട്ടത്. മഞ്ജുവിന്റെ കരുത്തയായ സ്ത്രീ കഥാപാത്രത്തിനൊപ്പം ആന്റപ്പന്‍ എന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ വില്ലന്‍ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

നേരത്തെ അന്ന ബെന്‍ ചിത്രം ഹെലന്റെ റീമേക്ക് അവകാശവും ബോണി കപൂര്‍ സ്വന്തമാക്കിയിരുന്നു. ബോണി കപൂറിന്റെ മകളും നടിയുമായ ജാന്‍വി ആണ് ചിത്രത്തില്‍ നായികയാവുന്നത്.

Latest Stories

70 ദശലക്ഷം ഡോളർ മൂല്യത്തിൽ നിന്ന് 20 ദശലക്ഷത്തിലേക്ക്; ഇഞ്ചുറി കാരണം സ്ഥാനം നഷ്ട്ടപ്പെട്ട് ക്ലബ് വിടാനൊരുങ്ങുന്ന ബാഴ്‌സലോണ താരം

എസ്എഫ്‌ഐ യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തില്ല; ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയ്ക്ക് ക്രൂര മര്‍ദ്ദനം

ആലപ്പുഴ അപകടം, ബസ് ഡ്രൈവര്‍ അലക്ഷ്യമായി വാഹനം ഓടിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആര്‍

ബിപിന്‍ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയുമായി ഭാര്യ; കേസെടുത്ത് കരീലക്കുളങ്ങര പൊലീസ്

മാഞ്ചസ്റ്റർ സിറ്റിയുടെ സീസണിനെ പാളം തെറ്റിക്കുന്ന പ്രതിസന്ധിയുടെ ഉള്ളടക്കങ്ങൾ

പന്തളം നഗരസഭയില്‍ രാജി സമര്‍പ്പിച്ച് അധ്യക്ഷയും ഉപാധ്യക്ഷയും; ജനാധിപത്യത്തിന്റെ വിജയമെന്ന് യുഡിഎഫ് 

മഹാരാഷ്ട്ര സത്യപ്രതിജ്ഞയ്ക്ക് മുമ്പ് അവസാനവട്ട സമ്മര്‍ദ്ദ ശ്രമവുമായി ഷിന്‍ഡെ; ആഭ്യന്തരവും റവന്യുവും സ്പീക്കറും വിട്ടുനല്‍കാതെ ബിജെപി

മൂന്നേ മൂന്ന് ഓവറുകൾ കൊണ്ട് ഒരു തകർപ്പൻ സെഞ്ച്വറി, കളിയാക്കൽ കേട്ട് പ്രകോപിതൻ ആയപ്പോൾ സംഭവിച്ചത് ചരിത്രം; റെക്കോഡ് നോക്കാം

മത്സ്യത്തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് അപഹാസ്യം; കോണ്‍ഗ്രസ് മുനമ്പം ജനതയെ കബളിപ്പിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

എന്റെ പോസ്റ്റ് തെറ്റായി വായിക്കപ്പെട്ടു, ഞാന്‍ വിരമിക്കുകയല്ല..: വിക്രാന്ത് മാസി