മാസ് ഡയലോഗുമായി മഞ്ജു വാര്യര്‍; 'പ്രതി പൂവന്‍കോഴി' ടീസര്‍

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലൊരുങ്ങുന്ന മഞ്ജു വാര്യര്‍ ചിത്രം പ്രതി പൂവന്‍ കോഴിയുടെ  ടീസര്‍ റിലീസ് ചെയ്തു. മഞ്ജു വാര്യരുടെ തകര്‍പ്പന്‍ പ്രകടനമാണ് ടീസറിന്റെ ഹൈലൈറ്റ്. വില്ലനായി എത്തുന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ മുഖവും ടീസറില്‍ മിന്നിമറയുന്നുണ്ട്. ചിത്രത്തില്‍ മാധുരി എന്ന കഥാപാത്രമായാണ് മഞ്ജു എത്തുക. വസ്ത്രശാലയിലെ സെയില്‍സ് ഗേള്‍ ആണ് മാധുരി. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.

ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരും ചിത്രത്തിലുണ്ട്. ഹൗ ഓള്‍ഡ് ആറിലെ നിരുപമയെ പോലെ മാധുരിയെയും പ്രേക്ഷകര്‍ ഇരുംകൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയാണ് മഞ്ജു പങ്കുവയ്ക്കുന്നത്.

Read more

“ഹൗ ഓള്‍ഡ് ആര്‍ യു” ന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 20 ന് ചിത്രം തിയേറ്ററുകളിലെത്തും.