'കഞ്ചാവ് അടിച്ച് കിറുങ്ങിയതാണോ?..'; പ്രയാഗയുടെ വൈറല്‍ ഫോട്ടോഷൂട്ട്, പിന്നാലെ പരിഹാസങ്ങള്‍!

നടി പ്രയാഗ മാര്‍ട്ടിന്റെ വ്യത്യസ്ത ലുക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ മുടി കളര്‍ ചെയ്തും റിപ്പ്ഡ് ജീന്‍സ് ധരിച്ചും എത്തിയ പ്രയാഗയ്ക്ക് ട്രോളുകളും ലഭിച്ചിട്ടുണ്ട്. നടിയുടെ പുതിയൊരു ഫോട്ടോഷൂട്ട് ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. കല്യാണ്‍ ജ്വല്ലറിക്കായുള്ള ഫോട്ടോഷൂട്ടില്‍ വളരെ വ്യത്യസ്തമായൊരു ലുക്കിലാണ് പ്രയാഗ എത്തിയിരിക്കുന്നത്.

സൈഡ് പാര്‍ട്ടട് പിക്‌സി ഹെയര്‍ കട്ട് ചെയ്ത്, ഐ ഷാഡോ, ലിപ്സ്റ്റിക്ക് എന്നിവയ്‌ക്കൊപ്പം ചെറിയ രീതിയില്‍ ഫെയ്‌സ് ഫെയ്‌സ് പെയിന്റിങും ചെയ്താണ് പ്രയാഗയുടെ ലുക്ക്. ഫോട്ടോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ എത്തുന്നുണ്ട്.

‘സിനിമ ഒന്നും ഇല്ലാഞ്ഞിട്ട് പ്രാന്ത് ആയതാണോ അതോ സിനിമ ഇല്ലാ എന്നുള്ള ടെന്‍ഷന്‍ കാരണം കഞ്ചാവ് അടിച്ച് കിറുക്കയതാണോ എന്തോ’, ‘നല്ലൊരു നടി ആയിരുന്നു… നല്ല സൗന്ദര്യവും… പിന്നെ എന്തൊക്കെയോ സംഭവിച്ചു’, ‘ഇവള്‍ക്ക് വട്ടായി എന്നാ തോന്നുന്നേ’, ‘കുട്ടി ഏതോ യൂണിവേഴ്‌സിലാണ്’ എന്നിങ്ങനെയുള്ള കമന്റുകളാണ് എത്തുന്നത്.

തന്റെ ലുക്കിനെ വിമര്‍ശിക്കുന്നവരോട് തനിക്ക് ഒന്നും പറയാന്‍ ഇല്ല എന്ന് പ്രയാഗ ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു. ഓരോരോത്തരുടെ ഇഷ്ടമല്ലേ എന്ത് ധരിക്കണമെന്നത്. ആളുകള്‍ക്ക് അത് ഇഷ്ടമാവുന്നില്ലെങ്കില്‍ ഞാന്‍ എന്ത് ചെയ്യണം. ഞാന്‍ മറ്റുള്ളവരുടെ ഇഷ്ടത്തിനാണോ ജീവിക്കേണ്ടത് അതോ എന്റെ ഇഷ്ടത്തിനോ എന്നായിരുന്നു പ്രയാഗ പറഞ്ഞത്.

അതേസമയം, അടുത്തിടെ പുറത്തെത്തിയ പ്രയാഗയുടെ സിനിമകള്‍ ഒന്നും വലിയ വിജയം നേടിയിട്ടില്ല. 2023ല്‍ പുറത്തിറങ്ങിയ ‘ജമാലിന്റെ പുഞ്ചിരി’ ആണ് ഒടുവില്‍ പുറത്തിറങ്ങിയ പ്രയാഗയുടെ ചിത്രം. 2016ല്‍ പുറത്തിറങ്ങിയ ‘ഒരു മുറൈ വന്ത് പാര്‍ത്തായ’, ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്നീ സിനിമകളിലൂടെയാണ് പ്രയാഗ ശ്രദ്ധ നേടിയത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ