ഗര്‍ഭിണിയായ ആലിയയെ പരിഹസിച്ചു, രണ്‍ബീറിന് എതിരെ വിമര്‍ശനം

ഭര്‍ത്താവും നടനുമായ രണ്‍ബീര്‍ കപൂറിനൊപ്പമുള്ള പുതിയ ചിത്രം ‘ബ്രഹ്‌മാസ്ത്ര’യുടെ പ്രമോഷന്‍ പരിപാടികളില്‍ സജീവമാണ് ആലിയ ഭട്ട് . ഈ സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ ലൈവില്‍ ആലിയ ഭട്ടിന്റെ ശരീരത്തെ കുറിച്ച് രണ്‍ബീര്‍ പറഞ്ഞൊരു കമന്റ് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ഗര്‍ഭിണിയാകുമ്പോള്‍ സ്ത്രീകള്‍ പൊതുവെ വണ്ണം വയ്ക്കാറുണ്ട്. ഒപ്പം കുഞ്ഞ് വളരുന്നതിന് അനുസരിച്ച് വയറും കൂടിവരാം. ഇതിനെക്കുറിച്ചായിരുന്നു രണ്‍ബീറിന്റെ കമന്റ്.

പുതിയ സിനിമയുടെ പ്രമോഷന്‍ എന്തുകൊണ്ടാണ് പരിമിതപ്പെടുത്തിയതെന്ന് വിശദീകരിക്കുകയായിരുന്നു ആലിയ. ഇതിനിടയ്ക്ക് കയറിയാണ് രണ്‍ബീര്‍ സംസാരിച്ചത്. ഞങ്ങള്‍ എന്തുകൊണ്ടാണ് ഇതിങ്ങനെ പരത്താത്തത് എന്ന് ചോദിച്ചാല്‍… ഞങ്ങളുടെ ഫോക്കസ്…’… എന്നിങ്ങനെ ആലിയ പറയുന്നതിനിടെ, ‘ആഹ്, ഇവിടെ ഒരാള്‍ പരന്നിരിക്കുന്നതായി എനിക്ക് കാണാം കെട്ടോ…’ എന്നായിരുന്നു രണ്‍ബീറിന്റെ കമന്റ്.

പെടുന്നനെ ആലിയ എന്താണ് പറയുന്നതെന്ന് മനസിലാക്കാതെ അത്ഭുതപ്പെടുകയും ഉടനെ തന്നെ ‘തമാശയാണ്’ എന്ന് രണ്‍ബീര്‍ പറയുകയും ചെയ്യുന്നുണ്ട്. ഇതിന് ശേഷം ആലിയയും അത് തമാശയായി തന്നെയെടുക്കുന്നുണ്ട്.

രണ്‍ബീറിന്റേത് അത്ര നല്ല തമാശയല്ലെന്നാണ് സോഷ്യല്‍മീഡിയയിലുയര്‍ന്ന അഭിപ്രായം. ഗര്‍ഭിണികള്‍ക്ക് പൊതുവെ അവരുടെ ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ട് നേരിടാറുണ്ടെന്നും പങ്കാളി തന്നെ പരിഹസിക്കുന്നത് ഒട്ടും ആരോഗ്യകരമല്ലെന്നാണ് കമന്റുകള്‍ പറയുന്നത്.

Latest Stories

IPL 2025: ബാറ്റ്‌സ്മാന്മാർ പേടിക്കുന്ന ഏക സ്പിൻ ബോളർ; അവനെട്ട് അടിക്കാൻ അവന്മാരുടെ മുട്ടിടിക്കും

ഹനുമാന്‍കൈന്‍ഡിനും ജോബി മാത്യുവിനും പ്രശംസ; വിഷു-ഈദ് ആശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി

ഞങ്ങള്‍ തന്നെ പറയും ലെസ്ബിയന്‍സ് ആണെന്ന്.. ഞാന്‍ മോനോട് ചോദിച്ചിട്ടുണ്ട് അവന്‍ ഗേ ആണോന്ന്: മഞ്ജു പത്രോസ്

ചരിത്രവും സത്യവും കത്രിക കൊണ്ട് അറുത്തുമാറ്റാന്‍ കഴിയില്ല; മോഹന്‍ലാല്‍ സ്വയം ചിന്തിക്കണമെന്ന് ബിനോയ് വിശ്വം

റിലീസിന് മുമ്പേ ഓണ്‍ലൈനില്‍ ലീക്കായി.. തിയേറ്ററിലും തിരിച്ചടി, കാലിടറി സല്‍മാന്‍ ഖാന്‍; 'സിക്കന്ദറി'ന് അപ്രതീക്ഷിത തിരിച്ചടി

എമ്പുരാന്‍ തുറന്നുവിട്ട 'ഗോധ്രയുടെ പ്രേതം'

IPL 2025: ഞാൻ ഉള്ളപ്പോൾ നീയൊക്കെ 300 അടിക്കുമെന്ന് തോന്നുന്നുണ്ടോ; മിച്ചൽ സ്റ്റാർക്കിന്റെ സംഹാരതാണ്ഡവം

IPL 2025: ഇവന്മാരെ വെച്ചാണോ 300 അടിക്കാൻ പോണേ; ഡൽഹിക്കെതിരെ തകർന്നടിഞ്ഞ് സൺ റൈസേഴ്‌സ് ഹൈദരാബാദ്

സാഹചര്യമാണ് പലരെയും 'ഗോവര്‍ദ്ധന്‍' ആക്കി മാറ്റുന്നത്.. മുഖ്യനും പ്രതിപക്ഷവും തോളോട് തോള്‍, എങ്കിലും പേടിയാണ്; ഇത് ഖുറേഷിയുടെ യുദ്ധതന്ത്രങ്ങള്‍!

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ കൈപിടിച്ച് ലുലു ഗ്രൂപ്പ്; 50 വീടുകള്‍ നല്‍കുമെന്ന് എംഎ യൂസഫലി; വിവരം മുഖ്യമന്ത്രിയെ അറിയിച്ചു