അന്ന് മമ്മൂട്ടി ചിത്രത്തില്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളായി, ഇന്ന് മെഗാസ്റ്റാറിന്റെ സിനിമയോട് മത്സരിച്ച് നസ്ലിന്‍; ഹിറ്റടിച്ച് 'പ്രേമലു'

മലയാള സിനിമയില്‍ കുറച്ചുകാലമായി ഹിറ്റുകള്‍ കുറവാണ്. വന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രങ്ങള്‍ വരെ ബോക്‌സ് ഓഫീസില്‍ വിജയം നേടാതെ ഫ്‌ളോപ്പിലേക്ക് കൂപ്പുകുത്തിയിരുന്നു. എന്നാല്‍ 2024 മലയാള സിനിമയുടെ കുതിപ്പിന്റെ വര്‍ഷം ആയിരിക്കുകയാണ്. 50 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് ചെറിയ ബജറ്റില്‍ എത്തിയ ‘പ്രേമലു’.

ഫെബ്രുവരി 9ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് പൊസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ബോക്‌സ് ഓഫീസില്‍ ട്രെന്‍ഡ് ആവുകയാണ് പ്രേമലു. ചിത്രം 10 ദിവസം കൊണ്ട് 45 കോടിക്ക് മുകളില്‍ നേടിക്കഴിഞ്ഞു. മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ തിയേറ്ററില്‍ തകര്‍ത്ത് ഓടുന്നതിനിടെയാണ് പ്രേമലുവും പ്രദര്‍ശനം തുടരുന്നത്.

ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ നസ്ലിനും മമിത ബൈജുവുമാണ് കേന്ദ്ര കഥാപാത്രങ്ങളായത്. നടന്‍ നസ്ലിന്റെ വളര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഗിരീഷ് എ.ഡിയുടെ ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് നസ്ലിന്‍ ശ്രദ്ധ നേടുന്നത്.

എന്നാല്‍ അതിന് മുമ്പ് നസ്ലിന് ഒരു കഴിഞ്ഞ കാലം ഉണ്ടായിരുന്നു. മമ്മൂട്ടി ചിത്രമായ ‘മധുരരാജ’യില്‍ നസ്ലിന്‍ അഭിനയിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു വ്യക്തമാകാത്ത മുഖമായി നിന്ന വ്യക്തിയായിരുന്നു നസ്ലിന്‍.

എന്നാല്‍ ഇന്ന് മമ്മൂട്ടി ചിത്രത്തിനൊപ്പം മത്സരിച്ച് 50 കോടിയിലേക്ക് കുതിക്കുന്ന സിനിമയിലെ നായകനായി വളര്‍ന്നിരിക്കുകയാണ് നസ്ലിന്‍. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ‘കുരുതി’, ‘വരനെ ആവശ്യമുണ്ട്’, ‘ഹോം’ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളില്‍ നസ്ലിന്‍ എത്തിയിട്ടുണ്ട്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം