ബജറ്റ് വെറും മൂന്ന് കോടി, തുടക്കം 90 ലക്ഷത്തില്‍, പിന്നാലെ കോടികളുടെ നേട്ടം; 'പ്രേമലു' നേടിയ കളക്ഷന്‍ പുറത്ത്

തുടക്കം 90 ലക്ഷത്തില്‍ നിന്നാണെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോടികള്‍ നേടിയ ചിത്രമാണ് ‘പ്രേമലു’. ഓപ്പണിംഗ് ദിനത്തില്‍ 90 ലക്ഷം നേടിയ ചിത്രം കേരളത്തിന് പുറത്ത് തെലുങ്കിലും തമിഴിലും വരെ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിന്റെ മൊത്തം കളക്ഷന്‍ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഫെബ്രുവരി 9ന് തിയേറ്ററിലെത്തിയ ചിത്രം ഏപ്രില്‍ 12ന് ആണ് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. 3 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 136 കോടി രൂപയാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ചിത്രം കേരളത്തില്‍ നിന്നും മാത്രം നേടിയത് 62.75 കോടി രൂപയാണ്. ആന്ധ്ര, തെലങ്കാന 13.85 കോടി രൂപയാണ് നേടിയത്.

തമിഴ്‌നാട്ടില്‍ നിന്നും 10.43 കോടിയും, കര്‍ണാടകയില്‍ നിന്നും 5.52 കോടി രൂപയും കൂടാതെ ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ നിന്നും 1.1 കോടി രൂപയുമാണ് ചിത്രത്തിന് ലഭിച്ചത്. ജിസിസി രാജ്യങ്ങളില്‍ നിന്നും നല്ല തുക ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. മമിത ബൈജുവും നസ്ലെനും ഒന്നിച്ച ചിത്രം ഗിരീഷ് എ.ഡിയാണ് സംവിധാനം ചെയ്തത്.

ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം.

Latest Stories

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇനിയൊരു വിട്ടുവീഴ്ചയില്ല, മുഖ്യമന്ത്രി കസേരയില്‍ കടുംപിടുത്തവുമായി ബിജെപി; രാജിവെച്ച് കാവല്‍ മുഖ്യമന്ത്രിയായിട്ടും സ്ഥാനമൊഴിയാന്‍ മനസില്ലാതെ ഷിന്‍ഡെയുടെ നീക്കങ്ങള്‍

ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?