ഞാന്‍ വിവാഹിതനാകുന്നു..; പോസ്റ്റുമായി പ്രേംജി, വധുവിന് പ്രായം നടന്റെ നേര്‍പകുതി, ചര്‍ച്ചയാകുന്നു

44-ാം വയസില്‍ വിവാഹിതനാകാന്‍ ഒരുങ്ങി നടന്‍ പ്രേംജി അമരന്‍. പുതുവത്സര ദിനത്തിലായിരുന്നു ഇക്കാര്യം പ്രേംജി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ‘പുതുവത്സരാശംസകള്‍… ഞാന്‍ ഈ വര്‍ഷം വിവാഹിതനാകുകയാണ്’ എന്നായിരുന്നു പ്രേംജി എക്‌സില്‍ പങ്കുവച്ച പോസ്റ്റ്.

22കാരിയായ വിനൈത ശിവകുമാര്‍ ആണ് പ്രേംജിയുടെ വധു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍. കുറച്ച് വര്‍ഷങ്ങളായി പ്രേംജിയും വിനൈതയും തമ്മില്‍ അടുപ്പമുണ്ട്. 2022ലെ വാലന്റൈന്‍സ് ദിനത്തില്‍ തങ്ങള്‍ക്കിടയിലെ ബന്ധത്തെ കുറിച്ച് വിനൈത സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.

പ്രേംജിയെ കെട്ടിപ്പിടിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവച്ച് റീ യൂണിറ്റഡ് വിത്ത് പുരുഷന്‍ എന്ന അടിക്കുറിപ്പോടെ വിനൈത അടുത്തിടെ ചിത്രം പങ്കുവെച്ചതും വൈറലായിരുന്നു. രഹസ്യമായി ഇരുവരും വിവാഹിതരായി എന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.

ആ ബന്ധം ഈ വര്‍ഷം പരസ്യപ്പെടുത്തുന്നത് കൊണ്ടാകാം വിവാഹിതനാകുമെന്ന് ധൈര്യസമേതം പ്രേംജി കുറിച്ചതെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. പ്രേംജിയുടെ പകുതി പ്രായമെ വിനൈതയ്ക്കുള്ളു, അതുകൊണ്ട് തന്നെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

അതേസമയം, സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയുടെ സഹായിയായാണ് അദ്ദേഹത്തിന്റെ സിനിമാപ്രവേശം. ചിമ്പു നായകനായി 2006 ല്‍ പുറത്തെത്തിയ വല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് നടനായുള്ള അരങ്ങേറ്റം. തമിഴിലും ഹിന്ദിയിലും ഗായികയായി വിനൈത എത്തിയിട്ടുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം