'വാടാ കുളിപ്പിച്ചു തരാം,..... പിന്നെ എന്നാട ഉവ്വേ കുളിച്ചേക്കാം'; കുളിപ്പിക്കാൻ പൃഥ്വി മിടുക്കനാണെന്ന് തെളിയിച്ച് കടുവ സീൻ ....!

നീണ്ട ഇടവേളയ്ക്ക് ശേഷം പൃഥിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം കടുവ തീയേറ്ററില്‍ വിജയകരമായി മുന്നേറുകയാണ്. ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രത്തിലെ ഒരു ഫൈറ്റ് സീനാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. 3മിനിറ്റ് 57 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ മാജിക്ക് ഫ്രെയിംസിന്റെ യൂട്യുബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.

ജയിലില്‍ വെച്ചുള്ള ആക്ഷന്‍ രംഗങ്ങളാണ് വീഡിയോയിലുള്ളത്. ‘വാടാ കുളിപ്പിച്ചു താരം എന്ന കമന്റിന് പിന്നെ എന്നാട ഉവ്വേ കുളിച്ചേക്കാം എന്ന് പറഞ്ഞാണ് പൃഥ്വിയുടെ ആക്ഷൻ രം​ഗങ്ങൾക്ക് തുടക്കം കുറിക്കുന്നത്.’ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രശംസകളുമായി നിരവധി ആരാധകരാണ് എത്തിയിട്ടുള്ളത്.

തിയേറ്ററില്‍ ഏറെ ആവേശം കൊള്ളിച്ച ഫൈറ്റ് സീനായിരുന്നു ഇതെന്നാണ് വീഡിയോ കണ്ടവര്‍ കമന്റ് ചെയ്യുന്നത്. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തില്ർ പ്രധാന വില്ലൻ വേഷത്തിലെത്തിയത് വിവേക് ഒബ്രോയിയാണ്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിച്ചിരിക്കുന്നത്. ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥയെഴുതിയിരിക്കുന്നത് . സംയുക്ത മേനോന്‍, സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Latest Stories

ഈദുൽ ഫിത്വ്‌ർ ദിനത്തിൽ പലസ്തീനികളുടെ ടെന്റുകൾക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം

ഒഡീഷയില്‍ കമാഖ്യ എക്‌സ്പ്രസ്സ് ട്രെയിന്‍ പാളം തെറ്റി; ഒരു മരണം, 25 പേര്‍ക്ക് പരിക്ക്

IPL 2025: ബാറ്റ്‌സ്മാന്മാർ പേടിക്കുന്ന ഏക സ്പിൻ ബോളർ; അവനെട്ട് അടിക്കാൻ അവന്മാരുടെ മുട്ടിടിക്കും

ഹനുമാന്‍കൈന്‍ഡിനും ജോബി മാത്യുവിനും പ്രശംസ; വിഷു-ഈദ് ആശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി

ഞങ്ങള്‍ തന്നെ പറയും ലെസ്ബിയന്‍സ് ആണെന്ന്.. ഞാന്‍ മോനോട് ചോദിച്ചിട്ടുണ്ട് അവന്‍ ഗേ ആണോന്ന്: മഞ്ജു പത്രോസ്

ചരിത്രവും സത്യവും കത്രിക കൊണ്ട് അറുത്തുമാറ്റാന്‍ കഴിയില്ല; മോഹന്‍ലാല്‍ സ്വയം ചിന്തിക്കണമെന്ന് ബിനോയ് വിശ്വം

റിലീസിന് മുമ്പേ ഓണ്‍ലൈനില്‍ ലീക്കായി.. തിയേറ്ററിലും തിരിച്ചടി, കാലിടറി സല്‍മാന്‍ ഖാന്‍; 'സിക്കന്ദറി'ന് അപ്രതീക്ഷിത തിരിച്ചടി

എമ്പുരാന്‍ തുറന്നുവിട്ട 'ഗോധ്രയുടെ പ്രേതം'

IPL 2025: ഞാൻ ഉള്ളപ്പോൾ നീയൊക്കെ 300 അടിക്കുമെന്ന് തോന്നുന്നുണ്ടോ; മിച്ചൽ സ്റ്റാർക്കിന്റെ സംഹാരതാണ്ഡവം

IPL 2025: ഇവന്മാരെ വെച്ചാണോ 300 അടിക്കാൻ പോണേ; ഡൽഹിക്കെതിരെ തകർന്നടിഞ്ഞ് സൺ റൈസേഴ്‌സ് ഹൈദരാബാദ്