വിദേശകാര്യ മന്ത്രാലയം ഇടപെട്ടു; 'ആടുജീവിതം' ഷൂട്ടിംഗ് തുടരാന്‍ അനുമതി

ആടു ജീവിതം സിനിമയുടെ ചിത്രീകരണത്തിന് ജോര്‍ദാനിലെത്തിയ പൃഥ്വിരാജും സംഘവും കൊറോണ പ്രതിസന്ധിയില്‍ കുടുങ്ങിയ സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍. സംഘത്തിന് ചിത്രീകരണം തുടരാന്‍ അനുമതി ലഭിച്ചു. ഏപ്രില്‍ 10 വരെ ചിത്രീകരണം തുടരാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

ഇതു സംബന്ധിച്ച് ആന്റോ ആന്റണി എംപിയെ സംവിധായകന്‍ ബ്ലെസി വിളിച്ചിരുന്നു. തുടര്‍ന്ന് ആന്റോ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ ബന്ധപ്പെടുകയും അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയുമായിരുന്നു.

Image may contain: one or more people, mountain, outdoor and nature

Read more

ക്യാംപില്‍ ഏതാനും ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ കൂടിയേ അവശേഷിച്ചിരുന്നുള്ളൂ. തുടര്‍ന്നാണ് ബ്ലെസി സഹായം തേടി ആന്റോ ആന്റണിയെ ബന്ധപ്പെട്ടത്. ജോര്‍ദാനിലുള്ള പ്രാദേശിക സിനിമാ നിര്‍മാണ കമ്പനിയും ഇടപെട്ട് ക്യാംപിലേക്കുള്ള ആവശ്യ സാധനങ്ങളുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്.