ആഷിഖ് അബു ചിത്രത്തില്‍ നിന്നും പൃഥ്വിരാജും കുഞ്ചാക്കോ ബോബനും പിന്മാറി

ആഷിഖ് അബുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന നീലവെളിച്ചം എന്ന ചിത്രത്തില്‍ നിന്നും പൃഥ്വിരാജും കുഞ്ചാക്കോ ബോബനും പിന്മാറി. ഡേറ്റ് ക്ലാഷുകള്‍ മൂലമാണ് ഇരുവരും ഈ ചിത്രത്തില്‍ നിന്നും പിന്‍മാറിയത്. ആടുജീവിതത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് മാര്‍ച്ച് 10 ന് ജോര്‍ദാനിലേക്ക് പോകാനൊരുങ്ങുകയാണ്. ജൂണ്‍ ആദ്യമേ കേരളത്തിലേക്ക് മടങ്ങിയെത്തൂ. കുഞ്ചാക്കോ ബോബന്‍ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലുമാണ്.

ഇരുവരുടെയും ഡേറ്റ് ക്ലാഷുകളെത്തുടര്‍ന്ന് സിനിമയുടെ ഷൂട്ടിംഗ് വീണ്ടും നീളുമെന്ന് വന്നതോടെ രണ്ട് കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ പുതിയ താരങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാണ് ആഷിഖ് അബുവും നിര്‍മാതാവ് സന്തോഷ് ടി. കുരുവിളയും.

പൃഥ്വിരാജിന് പകരക്കാരനായി ടൊവിനോ തോമസും കുഞ്ചാക്കോ ബോബന് പകരക്കാരനായി ആസിഫ് അലിയും ആണ് എത്തുന്നത്. ടൊവിനോ തന്നെയാണ് കാന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പിണറായി ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അവിടെയുള്ള ഒരു പ്രാചീന ബ്രിട്ടീഷ് ബംഗ്ലാവ് ഇതിനുവേണ്ടി പ്രത്യേകം മോടി പിടിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ