സൈബര്‍ അതിക്രമികള്‍ക്ക് അഹാനയുടെ 'പ്രണയലേഖനം'; അഭിനന്ദനവുമായി പൃഥ്വിരാജും താരങ്ങളും

സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ വേറിട്ട പ്രതിഷേധവുമായാണ് നടി അഹാന കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. “എ ലവ് ലെറ്റര്‍ ടു സൈബര്‍ ബുള്ളീസ്” എന്ന പേരില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ സിനിമാതാരങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ അടക്കമുള്ള യുവതാരങ്ങള്‍ അഹാനയുടെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

രൂക്ഷമായ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട താരമാണ് പൃഥ്വിരാജ്. “വാരിയംകുന്നന്‍” സിനിമ പ്രഖ്യാപിച്ചതോടെ നടന്റെ കുടുംബത്തിന് നേരെയും സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. അഹാനയെ അഭിനന്ദിച്ച് നടന്‍ ഉണ്ണി മുകുന്ദനും രംഗത്തെത്തി. ഛായാഗ്രഹകനായ സന്തോഷ് ശിവനും അഭിനന്ദനങ്ങള്‍ അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

https://www.instagram.com/p/CC2k_gWgaOB/

മാസ്‌കോ സാനിറ്റെസറോ ഇനിയും നമ്മള്‍ ഉപയോഗിക്കാത്ത ഒരു മഹാമാരിയാണ് സൈബര്‍ അതിക്രമം. സൈബര്‍ അതിക്രമങ്ങള്‍ പല തരമുണ്ടെങ്കിലും താനിന്ന് സംസാരിക്കാന്‍ പോകുന്നത് ഫ്‌ളെയ്മിംഗ് എന്ന അതിക്രമത്തെ കുറിച്ചാണ് എന്ന് തുടങ്ങിയായിരുന്നു അഹാനയുടെ പ്രതികരണം. സൈബര്‍ ആക്രമണം നടത്തിയതിലുള്ള പ്രതികരണമോ മറുപടിയോ അല്ല താന്‍ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് അഹാന പറയുന്നു.

താനൊരു ഇരയല്ലെന്നും മോശം വാക്കുകള്‍ ഉപയോഗിച്ച് തന്നെ ആക്രമിച്ചവര്‍ സ്വയം ലജ്ജിക്കണമെന്നും അഹാന വ്യക്തമാക്കി. അടുത്തിടെ സ്വര്‍ണവേട്ടയെ കുറിച്ച് അഹാന പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. അതില്‍ ചിലര്‍ വളരെ മോശമായ രീതിയില്‍ അഹാനയെയും കുടുംബത്തേയും മാധ്യമങ്ങളിലൂടെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു.

https://www.instagram.com/p/CC1SRpPgZWc/

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്