ആ ഹെലികോപ്ടറിന്റെ കാര്യം കൂടി പരിഗണിക്കണേ...; ആന്റണി പെരുമ്പാവൂരിനോട് പൃഥ്വിരാജ്, ചര്‍ച്ചയാകുന്നു

പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജിന് ആശംസകള്‍ നേരുകയാണ് സിനിമാലോകം. നടന്റെ പിറന്നാളിനോട് അനുബന്ധിച്ച് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാന്‍’ ചിത്രത്തിന്റെത് അടക്കമുള്ള അപ്‌ഡേറ്റുകളും എത്തുന്നുണ്ട്. ഇതിനിടെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ആശംസകള്‍ക്ക് പൃഥ്വിരാജ് നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

‘പിറന്നാള്‍ ആശംസകള്‍ പ്രിയപ്പെട്ട രാജൂ… ഇനിയും ഒത്തിരി നാഴികക്കല്ലുകളും മഹത്തായ നിമിഷങ്ങളും നിനക്കുണ്ടാവട്ടേ’ എന്നാണ് ആന്റണി പെരുമ്പാവൂര്‍ പൃഥ്വിയുടെ ചിത്രം പങ്കുവച്ച് ക്യാപ്ഷനായി കുറിച്ചത്. ഈ പോസ്റ്റിന് നന്ദി പറഞ്ഞെത്തിയ പൃഥ്വിരാജ് ‘ആ ഹെലികോപ്ടറിന്റെ കാര്യം… ‘ എന്ന് കൂടി ആന്റണിയോട് സൂചിപ്പിക്കുകയായിരുന്നു.

ഇതോടെ കമന്റ് ബോക്സ് നിറയെ രാജുവേട്ടന് ആ ഹെലികോപ്റ്റര്‍ അങ്ങ് കൊടുക്കാന്‍ പറഞ്ഞുള്ള ബഹളവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. എല്ലാം എമ്പുരാന് വേണ്ടിയല്ലേ, കാശ് ഇറക്കി കളിക്കൂ… രാജുവേട്ടന്‍ ഒരു ആഗ്രഹം പറഞ്ഞാല്‍ ആന്റണി ചേട്ടനത് ചെയ്തിരിക്കും എന്നിങ്ങനെയാണ് ചില കമന്റുകള്‍.

അതേസമയം, പൃഥ്വിരാജിന്റെ കഥാപാത്രമായ സയീദ് മസൂദിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വന്നിട്ടുണ്ട്. ലൂസിഫര്‍ എന്ന ചിത്രത്തില്‍ സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. അതേ റോളില്‍ എമ്പുരാനില്‍ പൃഥ്വിയും ഉണ്ടാവും. ‘ദൈവത്താല്‍ ഉപേക്ഷിക്കപ്പെട്ടു… ചെകുത്താന്‍ വളര്‍ത്തി’ എന്നാണ് കഥാപാത്രത്തിന് പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന വിശേഷണം.

Latest Stories

ഗതാ​ഗത നിയമ ലംഘകരെ പൂട്ടാൻ പൊലീസ്; എഐ ക്യാമറകൾ സ്ഥാപിക്കാൻ നീക്കം

ലോക ചെസ് ചാമ്പ്യൻഷിപ്പിന് ശേഷം ഗുകേഷിന് റേറ്റിംഗിൽ ഇടിവ്; നേട്ടം സ്വന്തമാക്കി ഡിംഗ്

സിനിമ സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസെടുത്ത് അന്വേഷണം നടത്താനുള്ള ഉത്തരവിനെതിരായ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്