ഓവറാക്കി ചളമാക്കിയോ? 'ഗുരുവായൂര്‍ അമ്പലനടയില്‍' എങ്ങനെ? പ്രേക്ഷക പ്രതികരണം

പൃഥ്വിരാജ്-ബേസില്‍ കോമ്പോ ഏറ്റെടുത്ത് പ്രേക്ഷകര്‍. ഇന്ന് റിലീസ് ചെയ്ത ‘ഗുരുവായൂര്‍ അമ്പലനടയില്‍’ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിരി നിറയുന്ന ഒരു രസകരമായ ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. ഒരു വമ്പന്‍ ഹിറ്റിനുള്ള സാധ്യതയുണ്ട് എന്നാണ് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നത്.

”കിടിലന്‍ ഫസ്റ്റ് ഹാഫ്, പൃഥ്വി ആന്‍ഡ് ബേസില്‍ അളിയന്‍മാരുടെ അഴിഞ്ഞാട്ടം.. തുടക്കം തന്നെ വന്‍ കിടു ട്വിസ്റ്റ്. ടീസര്‍ കണ്ട് പൃഥ്വി ഓവര്‍ എന്ന് പറഞ്ഞവര്‍ ഓടിക്കോ.. അന്യായ പെര്‍ഫോമന്‍സ്, ആനന്ദ് ഏട്ടന്‍ തീ” എന്നാണ് ഒരു പ്രേക്ഷകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

No description available.

”മികച്ച ആദ്യ പകുതിയും അതിനേക്കാള്‍ നല്ല രണ്ടാം പകുതിയും. മികച്ച കോമഡി. പൃഥ്വിരാജും ബേസിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. മറ്റ് അഭിനേതാക്കളും നന്നായി. ഒരു കംപ്ലീറ്റ് ഫണ്‍ പാക്കേജ്” എന്നാണ് ഒരാള്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.

”രസകരമായ ആദ്യ പകുതി. പൃഥ്വിരാജിന്റെയും ബേസില്‍ ജോസഫിന്റെയും കോമ്പോ വര്‍ക്ക് ചെയ്തു. മിക്ക കോമഡികളും പ്രവര്‍ത്തിച്ചു. ചിലയിടങ്ങളില്‍ സ്ലോ ആയി പോകുന്നുണ്ട്. അഴകിയ ലൈല സോംഗ് നന്നായി പ്ലേസ് ചെയ്യുന്നുണ്ട്” എന്നാണ് മറ്റൊരു പ്രേക്ഷകന്റെ കുറിപ്പ്.

അതേസമയം, 900 തിയേറ്ററുകളിലാണ് ഗുരുവായൂര്‍ അമ്പലനടയില്‍ ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. സിനിമയ്ക്ക് ഒരു കോടിയലധികം രൂപ ടിക്കറ്റ് ബുക്കിംഗിലൂടെ ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്‌വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ