ബ്ലെസിയുടെ 16 വര്‍ഷത്തെ കാത്തിരിപ്പും പൃഥ്വിരാജിന്റെ ഡെഡിക്കേഷനും വെറുതെയായില്ലെന്ന് പ്രേക്ഷകര്‍. ആദ്യ ഷോയ്ക്ക് പിന്നാലെ ഗംഭീര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ അഭിനയത്തെയും ബ്ലെസിയുടെ മേക്കിംഗിനെയും പുകഴ്ത്തി കൊണ്ടുള്ള അഭിപ്രായങ്ങളാണ് ചിത്രം കണ്ട പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.
”ഒരു സിനിമാറ്റിക് മാസ്റ്റര്‍പീസ്. ഹൃദയസ്പര്‍ശിയായ, ശരിക്കും മാന്ത്രികമായ അതിജീവന ത്രില്ലര്‍ ആണ്. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച പ്രകടനം. ബ്ലെസിക്കൊപ്പം എആര്‍ റഹ്‌മാന്റെ വിസ്മയിപ്പിക്കുന്ന സംഗീതം. നിങ്ങള്‍ക്ക് നഷ്ടപ്പെടുത്താന്‍ കഴിയാത്ത ഒരു സിനിമയാണിത്. മസ്റ്റ് വാച്ച്” എന്നാണ് ഒരാള്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.
#Aadujeevitham is a cinematic masterpiece! It’s a heart-wrenching, truly magical survival thriller that showcases @PrithviOfficial ‘s best performance ever. Directed by @DirectorBlessy with @arrahman‘s mesmerizing music, it’s a movie you CANNOT miss. #MustWatch pic.twitter.com/Sm4oE2avmY
— Vignesh Krishnan (@vkv_iyer) March 28, 2024
”ആടുജീവിതം ആദ്യഷോ കഴിഞ്ഞപ്പോള്‍ എങ്ങും മികച്ച അഭിപ്രായം മാത്രം… നമ്മള്‍ ജയിച്ചിട്ടേ രാജു.. വര്‍ഷങ്ങളുടെ കഷ്ടപ്പാടിന്റെ ഫലം കണ്ടു” എന്നാണ് ഒരു പ്രേക്ഷകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
”ബ്ലെസി നോവലിന്റെ മൂല്യം മനസിലാക്കി പ്രതീക്ഷിച്ച പോലെ മഹത്വത്തോടെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പുസ്തകം പോലെ അത്ര വേദനാജനകമോ വിശദമോ അല്ല. പക്ഷെ ഇവിടെ പ്രധാനമായ നജീബിന്റെയും കൂട്ടരുടെയും കഷ്ടപ്പാടുകള്‍ അദ്ദേഹം ശരിക്കും ചിത്രീകരിച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. എആര്‍ റഹ്‌മാന്റെ ബിജിഎമ്മും ഡിപിഒപിയും ഉള്ള അദ്ദേഹത്തിന്റെ ഗംഭീരമായ മികവ് ആശ്വാസകരമാണ്. മൊത്തത്തില്‍ വളരെ നല്ല സിനിമ” എന്നാണ് മറ്റൊരു എക്‌സ് പോസ്റ്റ്.
#Aadujeevitham : Blessy understands the value of the novel and presents it with the expected glory. Not as painful or detailed as the book but he really depicts the hardships of Najeeb and Co which was the key here. @PrithviOfficial delivers his career best performance. Right… pic.twitter.com/NkQcVXxD6u
— ForumKeralam (@Forumkeralam2) March 28, 2024
”പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല.. അത് കണ്ടു നോക്കൂ” എന്നാണ് മറ്റൊരാളുടെ അഭിപ്രായം.’ഇത് സിനിമയല്ല, ഇതാണ് സ്‌ക്രീനിലെ ജീവിതം. ഉയര്‍ന്ന സാങ്കേതിക മികവ്. പൃഥ്വിരാജിന്റെ മികച്ച പ്രകടനം. ബ്ലെസി ഒന്നിലും കോമ്പ്രമൈസ് ചെയ്തിട്ടില്ല. ദൃശ്യങ്ങളും മനോഹരം ബിജിഎം അതിമനോഹരം” മറ്റൊരു പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.
I’m out of words..just watch it!#Aadujeevitham is nothing less than G.O.A.T
Blessy, Prithvi, Gokul, Rahman, Resool 🛐🛐 pic.twitter.com/ugwGTDO3n9— Adi Aster (@aaadishh) March 28, 2024
Read more