മലയാള നടന്മാര്‍ കൂട്ടത്തോടെ മെലിയുന്നു; വാനോളം പ്രതീക്ഷയില്‍ സിനിമാ ലോകം

മലയാള സിനിമയില്‍ മെലിച്ചിലുകളുടെ കാലമാണ്. മൂന്ന് യുവനടന്മാരാണ് ശരീരഭാരം കുറച്ച് മെലിഞ്ഞ് ഉണങ്ങാന്‍ പോകുന്നത്. ആടുജീവിതത്തിനായി പൃഥ്വിരാജും അപ്പോസ്തലനായി ജയസൂര്യയും മെലിയുമ്പോള്‍ മാലിക്കിനായിട്ടാണ് ഫഹദിന്റെ മെലിച്ചില്‍. ഇതില്‍ ഫഹദ് ഫാസില്‍ ഇതിനോടകം തന്നെ മെലിഞ്ഞ ലുക്കില്‍ പ്രേക്ഷകരെ അമ്പരപ്പിച്ച് കഴിഞ്ഞു. പൃഥ്വിയാകട്ടെ കഥാപാത്ര തയ്യാറെടുപ്പിനായി മൂന്നു മാസം അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. താരങ്ങള്‍ ഇത്രമേല്‍ സിനിമയ്ക്കായ് പ്രയത്‌നിക്കുമ്പോള്‍ പ്രേക്ഷകര്‍ അവര്‍ക്ക് മേല്‍ വെല്‍ക്കുന്ന പ്രതീക്ഷയുടെ ഭാരം എത്രയെന്ന് പറയാതെ തന്നെ ഊഹിക്കാവുന്നതാണ്.

Image result for ആടുജീവിതം സിനിമ"

മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബ്ലെസിയാണ്. ബെന്യാമിന്‍ രചിച്ച “ആട് ജീവതം” എന്ന നോവലിന് സിനിമാ ഭാഷ്യം ഒരുക്കുകയാണ് ബ്ലെസ്സി. ബെന്യാമിന്റെ നോവലിനോട് പൂര്‍ണമായും നീതി പാലിക്കുന്ന ചിത്രമായിരിക്കും ആടുജീവിതമെന്ന് ബ്ലെസി പറയുന്നത്. ബിഗ് ബജറ്റ് ചിത്രമായ ആടുജീവിതത്തില്‍ അമലാ പോളാണ് നായിക. നജീബിന്റെ ഭാര്യ സൈനുവായാണ് അമല എത്തുന്നത്. വിനീത് ശ്രീനിവാസന്‍, അപര്‍ണാ ബാലമുരളി, സന്തോഷ് കീഴാറ്റൂര്‍, ലെന തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ക.ജി.എ ഫിലിംസിന്റെ ബാനറില്‍ കെ.ജി അബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് ടേക്ക് ഓഫിന് ശേഷം ഫഹദ് ഫാസിലിനെയും നിമിഷ സജയനെയും കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ിത്രമാണ് മാലിക്. 25 കോടി ബഡ്ജറ്റ് കണക്കാക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ വലിയ താരനിര തന്നെയാണ് ഉള്ളത്. ബിജു മേനോന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, അപ്പാനി ശരത്ത്, ഇന്ദ്രന്‍സ്, പഴയ സൂപ്പര്‍ സ്റ്റാര്‍ നായിക ജലജ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Image result for അപ്പോസ്തലന്‍"

അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മാണവും കെ എസ് ബാവ സംവിധാനവും നിര്‍വഹിക്കുന്ന ജയസൂര്യ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് അപ്പോസ്തലന്‍. മൊറോക്കോ, സിറിയ, ഇറ്റലി തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ മലയാളത്തിലെ മറ്റു താരങ്ങള്‍ക്കൊപ്പം ഈജിപ്ത്, സിറിയ എന്നീ വിദേശ രാജ്യങ്ങളിലെ അഭിനേതാക്കളും പ്രധാന വേഷങ്ങളിലെത്തുന്നു. അഡ്വെഞ്ചര്‍ ഡ്രാമ ഗണത്തില്‍ പെടുത്താവുന്ന ഈ ചിത്രത്തിന്റെ പ്രമേയം ഉരുത്തിരിയുന്നത് സിറിയയുടെ സമകാലീക രാഷ്ട്രീയ പശ്ചാത്തലത്തെ ആസ്പദമാക്കിയാണ്. കെ എസ് ബാവയും, അന്‍വര്‍ ഹുസൈനും ചേര്‍ന്ന് തിരക്കഥ രചിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് റോബി രാജ് വര്‍ഗീസും മ്യൂസിക് നിര്‍വഹിക്കുന്നത് ഗോപി സുന്ദറും വിനു തോമസും ചേര്‍ന്നാണ്.

Latest Stories

'വഖഫ് ബിൽ പാസാക്കിയ ബിജെപിയുടെ അടുത്ത ലക്ഷ്യം കത്തോലിക്കാ സഭ'; രാഹുൽ ഗാന്ധി

ഇന്ത്യന്‍ കുട്ടികള്‍ കൊറിയന്‍ ഭാഷ രഹസ്യ കോഡ് ആയി ഉപയോഗിക്കുന്നു, കെ-പോപ്പ് കള്‍ച്ചര്‍ അവര്‍ ഏറ്റെടുത്തിരിക്കുകയാണ്: മാധവന്‍

ഖത്തർഗേറ്റ് അഴിമതി: നെതന്യാഹുവിന്റെ സഹായികളെ വീട്ടുതടങ്കലിൽ വയ്ക്കാൻ ഇസ്രായേൽ കോടതി ഉത്തരവ്

ആദിവാസി യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം; രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

CSK UPDATES: ആ പേര് പറഞ്ഞപ്പോൾ ആനന്ദത്തിൽ ആറാടി ചെപ്പോക്ക്, ഇതുപോലെ ഒരു വരവേൽപ്പ് പ്രതീക്ഷിക്കാതെ താരം; ടോസിനിടയിൽ സംഭവിച്ചത്

'സുരേഷ് ഗോപി പറയുന്നതും പ്രവർത്തിക്കുന്നതും എന്തെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല, ഉള്ളിലെ കമ്മീഷണർ ഇറങ്ങിപ്പോയിട്ടില്ല'; വിമർശിച്ച് കെ സുധാകരൻ

CSK VS DC: ധോണി ക്യാപ്റ്റനാവില്ല, പകരം ഈ മാറ്റങ്ങളുമായി ചെന്നൈ, ആരാധകര്‍ കാത്തിരുന്ന താരം ഇന്നിറങ്ങും, ബാറ്റിങ് തിരഞ്ഞെടുത്ത് ഡല്‍ഹി

വിതരണം നിയന്ത്രിക്കുന്നതിൽ നിന്ന് സൗദി അറേബ്യ പിന്മാറി; വീണ്ടും ഇടിഞ്ഞ് എണ്ണ വില

പലസ്തീനെ കാണുന്നവര്‍ മുനമ്പത്തെ ജനതയെ കാണുന്നില്ല; വോട്ടുബാങ്ക് ഉന്നംവെച്ച് സിപിഎം ജനതാത്പര്യത്തെ ബലി കഴിപ്പിക്കുന്നുവെന്ന് ബിജെപി

'സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാവുന്നില്ല, ഇവര്‍ വോട്ടുകുത്തിയന്ത്രങ്ങൾ'; വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിൽ പൊലീസിൽ പരാതി